suryakumar yadav

 
Sports

സൂര‍്യകുമാറിനെ പുറത്താക്കിയതല്ല; വിശ്രമം നൽകിയതാണെന്ന് മുൻ ചീഫ് സെലക്റ്റർ

ഇന്ത‍്യയ്ക്ക് വേണ്ടി ലോകകപ്പ് നേടി തന്ന ക‍്യാപ്റ്റനെ അങ്ങനെയൊന്നും പുറത്താക്കാൻ പറ്റില്ലെന്നും എം.എസ്.കെ. പ്രസാദ് പറഞ്ഞു

Aswin AM

ന‍്യൂഡൽഹി: മുൻ ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവിനെ ഇന്ത‍്യൻ ടീമിൽ നിന്നും പുറത്താക്കിയതല്ലെന്ന് മുൻ ചീഫ് സെലക്റ്റർ എം.എസ്.കെ. പ്രസാദ്. സൂര‍്യകുമാറിന് വിശ്രമം അനുവദിച്ചതാണെന്ന് അദ്ദേഗം വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇന്ത‍്യയ്ക്ക് വേണ്ടി ലോകകപ്പ് നേടി തന്ന ക‍്യാപ്റ്റനെ അങ്ങനെയൊന്നും പുറത്താക്കാൻ പറ്റില്ലെന്നും ജസ്പ്രീത് ബുംറയ്ക്കും ഹാർദിക് പാണ്ഡ‍്യയ്ക്കും വിശ്രമം അനുവദിച്ചു.

സൂര‍്യയ്ക്കും വിശ്രമം അനുവദിച്ചതാണെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹം പറഞ്ഞു. പുറത്താക്കാൻ കഴിയാത്ത മികച്ച താരമാണ് സൂര‍്യയെന്നും 2026 ഐപിഎൽ സീസണിൽ മുംബൈ ഇന്ത‍്യൻസിനു വേണ്ടി മോശം പ്രകടനം കാഴ്ചവച്ച ശേഷം മുൻനിര താരങ്ങളായ മൂവർക്കും വിശ്രമം നൽകുന്നത് മോശം തീരുമാനമല്ലെന്നും ഇവർ എത്രയും പെട്ടെന്ന് ടീമിലേക്ക് തിരിച്ചുവരുമെന്ന് ഉറപ്പുണ്ടെന്നും എം.എസ്.കെ. പ്രസാദ് കൂട്ടിച്ചേർത്തു.

അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ ടീമിലേക്ക് രജത് പാട്ടിദാറിനെ പരിഗണിക്കാത്തതിലും പ്രസാദ് വിമർശിച്ചു. ഐപിഎല്ലിൽ ആർസിബിക്കു വേണ്ടി തുടർച്ചയായി രണ്ട് കിരീടം നേടി കൊടുത്ത താരമാണ് രജത് പാട്ടിദാർ. അവൻ മികച്ച ഫോമിലാണ്. അവസരം നൽകാൻ ഉചിത സമയമായിരുന്നു ഇത്. വലിയ ടൂർണമെന്‍റുകളിൽ അദ്ദേഹത്തിന് അവസരം ലഭിച്ചേക്കാം. പ്രസാദ് പറഞ്ഞു. അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരയിൽ ശ്രേയസ് അയ്യരാണ് ഇന്ത‍്യൻ ടീമിനെ നയിക്കുന്നത്.

തീരുമാനം അതിവേഗം; പ്രൾഹാദ് ജോഷി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി

ഭാര്യയുടെ പതിനാറടിയന്തരത്തില്‍ പങ്കെടുക്കണ്ട; പോക്‌സോ കേസ് പ്രതിക്ക് പരോള്‍ നിഷേധിച്ച് ഹൈക്കോടതി

എംഡിഎംഎ വിൽപ്പന; കോഴിക്കോട്ട് 2 അധ്യാപികമാർ അറസ്റ്റിൽ

അഴിമതിയാരോപണം; മിൽമ തിരുവനന്തപുരം മേഖല യൂണിയൻ പിരിച്ചുവിട്ടു

ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കണം; ദേവസ്വം മന്ത്രിക്ക് നിവേദനം നൽകി ജനകീയ വികസന സമിതി