വൈഭവ് സൂര‍്യവംശി

 
Sports

'വൈഭവ് സൂര‍്യവംശിക്ക് ശരിയായ ടെക്‌നിക്കില്ല'; ടെസ്റ്റ് ക്രിക്കറ്റിൽ തിളങ്ങാനാവില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം

മുൻ ഓസീസ് ക‍്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനൊപ്പം ബീയോണ്ട് 23 എന്ന പോഡ്കാസ്റ്റിലാണ് മോണ്ടി പനേസർ ഇക്കാര‍്യം പറഞ്ഞത്

Aswin AM

ലണ്ടൻ: കേവലം 15 വയസിൽ ഐപിഎല്ലിലെ ലോകോത്തര ബൗളർമാരെ അടിച്ച് തൂഫാനാക്കിയ യുവ ബാറ്റിങ് സെൻസേഷനാണ് വൈഭവ് സൂര‍്യവംശി. മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിൽ താരത്തിന് ഇന്ത‍്യൻ ടീമിൽ അവസരം ലഭിക്കുകയും അവിടെ മികവുറ്റ പ്രകടനും പുറത്തെടുക്കുകയും ചെയ്തു.

എന്നാൽ വൈഭവിന് ശരിയായ ടെക്നിക്കില്ലെന്നാണ് മുൻ ഇംഗ്ലണ്ട് സ്പിന്നർ മോണ്ടി പനേസർ പറയുന്നത്. ടെസ്റ്റ് മത്സരങ്ങളിൽ താരം തിളങ്ങുമെന്ന് താൻ കരുതുന്നില്ലെന്നും ടെസ്റ്റിലേക്ക് മാറാൻ താരത്തിന് കഴിയുമെന്ന് തോന്നുന്നില്ലെന്നുമാണ് മോണ്ടി പനേസർ പറയുന്നത്. നിലവിൽ ടെസ്റ്റ്, ടി20 റാങ്കിങ്ങുകളിൽ ആദ‍്യ പത്തിൽ ഇടം പിടിച്ച താരം ഹാരി ബ്രൂക്കാണെന്നും മോണ്ടി പനേസർ പറയുന്നു.

മുൻ ഓസീസ് ക‍്യാപ്റ്റൻ മൈക്കൽ ക്ലാർക്കിനൊപ്പം ബീയോണ്ട് 23 എന്ന പോഡ്കാസ്റ്റിലാണ് മോണ്ടി പനേസർ ഇക്കാര‍്യം പറഞ്ഞത്. എന്നാൽ ഇതിൽ നിന്നും വ‍്യത‍്യസ്ത അഭിപ്രായമാണ് ക്ലാർക്ക് പങ്കുവച്ചത്. മൂന്നു ഫോർമാറ്റിലും കളിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു. വിരാട് കോലിയും എബിഡി വില്ലിയേഴ്സും അത് തെളിയിച്ചതാണ്. ഇവർ മികച്ച ടെസ്റ്റ് ക്രിക്കറ്റർമാരും അവിശ്വസനീയമായ ടി20 താരങ്ങളുമായിരുന്നു.

ഈ കാലഘട്ടത്തിൽ സൂര‍്യവംശിയെ പോലെയുള്ള താരങ്ങൾ ടെസ്റ്റിലേക്ക് എത്തുകയാണെങ്കിൽ അത് അത്ഭുതകരമായ കാഴ്ചയായിരിക്കും. ക്ലാർക്ക് പറഞ്ഞു. അതേസമയം, അടുത്തിടെ ദുലീപ് ട്രോഫി സെമി ഫൈനലിൽ സെൻട്രൽ സോണിനെതിരേ ആദ‍്യ ഇന്നിങ്സിൽ 92 റൺസും രണ്ടാം ഇന്നിങ്സിൽ 40 റൺസും താരം അടിച്ചെടുത്തിരുന്നു. ഫൈനലിൽ ഈസ്റ്റ് സോണിനു വേണ്ടി രണ്ട് ഇന്നിങ്സുകളിൽ നിന്നും 50 റൺസും താരം സ്വന്തമാക്കിയിരുന്നു.

മുൻ പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്‍റെ സഹോദരി കസ്റ്റഡിയിൽ; ജയിലിലേക്ക് മാറ്റി

വട്ടവടയിൽ മണ്ണിടിച്ചിൽ; രണ്ട് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

അനധികൃത എൽപിജി സിലിണ്ടർ റീഫില്ലിങ്; ഒൻപത് പേർ അറസ്റ്റിൽ

സുചിക തരിയാൽ സെമിയിൽ; മിക്സഡ് മാർഷ്യൽ ആർട്സിൽ മെഡൽ ഉറപ്പിച്ച് ഇന്ത്യ

സാധുവായ വോട്ടുകൾ നീക്കം ചെയ്യാനും അസാധുവായവ കൂട്ടിച്ചേർക്കാനുമുള്ള നീക്കം; എസ്‌ഐആറിനെതിരേ കപിൽ സിബൽ