കുൽദീപ് യാദവ്, റിങ്കു സിങ്

 
Sports

റിങ്കു സിങ്ങിന് ഇന്ത‍്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് നിർഭാഗ‍്യകരം, കുൽദീപ് യാദവിനെ ഒഴിവാക്കിയത് കാരണമില്ലാതെ: വസീം ജാഫർ

വസീം ജാഫർ തന്‍റെ യൂട‍്യൂബ് ചാനലിലൂടെയാണ് വിമർശനം ഉന്നയിച്ചത്

Aswin AM

ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിൽ നിന്നും ഓൾറൗണ്ടർ റിങ്കു സിങ്ങിനെയും സ്പിന്നർ കുൽദീപ് യാദവിനെയും ഒഴിവാക്കിയതിൽ പ്രതികരണവുമായി മുൻ ഇന്ത‍്യൻ‌ താരം വസീം ജാഫർ. റിങ്കു സിങ്ങിന് ഇന്ത‍്യൻ ടീമിൽ ഇടം നേടാൻ സാധിക്കാതെ പോയത് നിർഭാഗ‍്യകരമാണെന്ന് വസീം ജാഫർ തന്‍റെ യൂട‍്യൂബിൽ പറഞ്ഞു.

ഐപിഎല്ലിലും ഉത്തർ പ്രദേശ് പ്രീമിയർ ലീഗ്, ദുലീപ് ട്രോഫി, റെഡ് ബോൾ ക്രിക്കറ്റ് തുടങ്ങി അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം റിങ്കു നന്നായി കളിച്ചെന്നും യഥാർഥ കാരണമില്ലാതെയാണ് റിങ്കുവിനെ ഒഴിവാക്കിയതെന്നുമാണ് വസീം ജാഫർ പറയുന്നത്.

വസീം ജാഫർ

പരുക്ക് ഭേദമായി താരങ്ങൾ ടീമിൽ തിരിച്ചെത്തുമ്പോൾ വഴിമാറി കൊടുക്കണമെന്നത് മനസിലാക്കാം. എന്നാല്ഞ റിങ്കു ചെയ്ത തെറ്റെന്താണ്? സത‍്യം പറഞ്ഞാൽ നിർണായക ഘട്ടങ്ങളിൽ അവസരം ലഭിക്കുമ്പോഴെല്ലാം അവൻ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ട്. വസീം ജാഫർ പറഞ്ഞു.

അതേസമയം, കുൽദീപിനെ ടീമിലെടുക്കാത്തതിലും വസീം നിരാശ പ്രകടിപ്പിച്ചു. കുൽദീപിന്‍റെ കാര‍്യം മുൻപും താൻ പലതവണ പറഞ്ഞിട്ടുള്ളതാണെന്നും യാതൊരു കാരണവുമില്ലാതെയാണ് കുൽദീപ് ടീമിൽ നിന്നും പുറത്തായതെന്നുമാണ് വസീം പറയുന്നത്.

കാന്തപുരത്തിനെതിരായ പോസ്റ്റ് മുങ്ങി; മുക്കിയതല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്

സഞ്ജുവിന്‍റെ കരിയറിൽ പുതിയ ട്വിസ്റ്റ്; ഇനി ഇംപാക്റ്റ് സബ് ആകില്ലെന്ന് ധോണി

പ്രളയത്തിന് പിന്നാലെ ടിബറ്റിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

''കൂടെയുണ്ടാകുമെന്ന് പറഞ്ഞ നേതാക്കൾ എവിടെ? നീതി വേണം''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ തുറന്ന കത്തുമായി വി.എസ്. സുജിത്ത്

സംസ്ഥാനത്ത് വ്യാഴാഴ്ചയും വൈദ്യുതി നിയന്ത്രണം