നോർവേ സൂപ്പർ താരം എർലിങ് ഹാലൻഡ്.

 
FIFA World Cup

‌കത്തിപ്പടർന്ന് ഹാലൻഡ് പ്രേമം; പെറുവിലെ 563 കുട്ടികൾക്ക് നോർവേ താരത്തിന്‍റെ പേര്

പെറുവിലെ രജിസ്ട്രി ഒഫ് എഡന്‍റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് ആണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

Sports Desk

ഫിഫ വേൾഡ് കപ്പിൽ നിന്ന് നോർവേയും എർലിങ് ഹാലൻഡും വിട പറഞ്ഞു. പക്ഷേ ഹാലൻഡിന്‍റെ ആരാധകരുടെ എണ്ണം ദിവസേന കൂടി വരുകയാണ്, പ്രത്യേകിച്ച് പെറുവിൽ. പെറുവിൽ പുതിയതായി പിറന്ന 563 കുട്ടികൾക്ക് ഹാലൻഡ് എന്നാണ് പേരു നൽകിയിരിക്കുന്നത്. പെറുവിലെ രജിസ്ട്രി ഒഫ് എഡന്‍റിഫിക്കേഷൻ ആൻഡ് സിവിൽ സ്റ്റാറ്റസ് ആണ് ഈ കണക്ക് പുറത്തു വിട്ടിരിക്കുന്നത്.

ഇതിൽ 468 പേർക്കും സർനെയിം ആയാണ് ഹാലൻഡ് എന്ന പേര് നൽകിയിരിക്കുന്നത്. എന്നാൽ ബാക്കി 91 പേർക്കും എർലിങ് ഹാലൻഡ് എന്നു തന്നെയാണഅ പേര്. 2026 ലെ ഫിഫ വേൾഡ് കപ്പ് തുടങ്ങിയതോടെയാണ് ഹാലൻഡ് പ്രേമം പച്ച പിടിച്ചതെന്ന് അധികൃതർ പറയുന്നു.

ഇത് നാലാം തവണയാണ് നോർവേ വേൾഡ് കപ്പിൽ കളിക്കുന്നത്. 1998നു ശേഷം ഇതാദ്യമായാണ് യോഗ്യത നേടുന്നത്. മത്സരത്തിലാകമാനം ഹാലൻഡ് തന്‍റെ അപ്രമാദിത്തം പ്രകടിപ്പിച്ചിരുന്നു. മയാമിയിൽ വച്ച് നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോറ്റതോടെയാണ് നോർവേ പുറത്തായത്.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം