മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റഫി ദുബായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നു. സമീപം സി.കെ. വിനീത്.

 

MV

FIFA World Cup

അർജന്‍റീന കളിക്കുന്നത് സമ്മർദമില്ലാതെ: മുഹമ്മദ് റഫി

കുട്ടിക്കാലം മുതൽ അർജന്‍റീന ആരാധകനായ മുൻ ഇന്ത്യൻ താരം മുഹമ്മദ് റഫി, ദുബായിലെ വാർത്താസമ്മേളനത്തിൽ മെസിയെയും ലോകകപ്പിനെയും കുറിച്ച് സംസാരിക്കുന്നു.

UAE Correspondent

കുട്ടിക്കാലം മുതൽ താൻ അർജന്‍റീനയുടെ കടുത്ത ആരാധകനാണെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റഫി. ദുബായിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകകപ്പിൽ 36 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിക്കണമെന്ന കടുത്ത സമ്മർദത്തിലാണ് ലയണൽ മെസിയും സംഘവും കളിച്ചത്. അന്ന് ആദ്യ കളി തോറ്റപ്പോൾ ഒട്ടേറെപ്പേർ പരിഹസിച്ചെങ്കിലും ഫൈനൽ കഴിഞ്ഞപ്പോൾ അവരെയൊന്നും കണ്ടില്ലെന്നും റഫി.

മെസിക്ക് ലോകകപ്പ് കിട്ടാൻ വഴിവിട്ട ഇടപെടലുകൾ ഉണ്ടായെന്ന ആരോപണങ്ങളും റഫി നിരാകരിച്ചു. കഴിഞ്ഞ ലോകകപ്പിൽ രണ്ട് മത്സരങ്ങൾ ടൈബ്രേക്കറിൽ ജയിച്ചു കയറിയ ടീമിന് എങ്ങനെയാണ് കപ്പ് വെറുതേ കിട്ടിയെന്ന് പറയുകയെന്നും റഫി ചോദിച്ചു.

ദുബായിൽ സ്വീറ്റ് വേൾഡ് കപ്പ് എന്ന പേരിൽ നടക്കുന്ന സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് മുൻ ഇന്ത്യൻ താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. പ്രതീകാത്മക മത്സരത്തിൽ മുഹമ്മദ് റഫി അർജന്‍റീന ടീമിനെയും വിനീത് ബ്രസീൽ ടീമിനെയും നയിക്കും.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ