ഒരു കളി പോലും ജയിച്ചില്ല; ഉറുഗ്വെ താരങ്ങളുടെ വിമാനം റദ്ദാക്കി ഫെഡറേഷന്‍റെ ശിക്ഷ

 
FIFA World Cup

ഒരു കളി പോലും ജയിച്ചില്ല; ഉറുഗ്വെ താരങ്ങളുടെ വിമാനം റദ്ദാക്കി ഫെഡറേഷന്‍റെ ശിക്ഷ

കാബോ വെർദെ, സൗദി അറേബ്യ ടീമുകളുമായുള്ള മത്സരത്തിൽ ഉറുഗ്വെ സമനിലയാണ് നേടിയിരുന്നത്.

നീതു ചന്ദ്രൻ

ഫിഫ ലോകകപ്പിൽ നിന്ന് പുറത്തായതിനു പിന്നാലെ ഉറുഗ്വെ ടീമിനെതിരേ ശിക്ഷാ നടപടി സ്വീകരിച്ച് ഉറുഗ്വെ ഫുട്ബോൾ ഫെഡറേഷൻ. താരങ്ങൾക്കു തിരിച്ചു വരുന്നതിനായി ബുക്ക് ചെയ്തിരുന്ന ചാർട്ടേഡ് വിമാനം ഫെഡറേഷൻ റദ്ദാക്കി. ഗ്രൂപ്പ് എച്ച് മത്സരത്തിൽ സ്പെയിനോട് 0-1 ന് പരാജയപ്പെട്ടതോടെയാണ് ഉറുഗ്വെ ലോകകപ്പിൽ നിന്ന് പുറത്തായത്.

കേപ്പ് വെർദെ, സൗദി അറേബ്യ ടീമുകളുമായുള്ള മത്സരത്തിൽ നേരത്തെ ഉറുഗ്വെ സമനില മാത്രമാണ് നേടിയിരുന്നത്.

സ്പെയിനിനോടു തോറ്റതിനു പിന്നാലെ ഉറുഗ്വെ ടീം മാനേജർ മാഴ്സെലോ ബിയൽസ നിയന്ത്രണം വിട്ട് പ്രതികരിച്ചിരുന്നു. ഉറുഗ്വെയൻ ഫുട്ബോൾ വിടുകയാണെന്നാണ് ബിയൽസ പ്രഖ്യാപിച്ചത്.

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാലാം സ്ഥാനം നേടിയും കോപ അമെരിക്കയിൽ മൂന്നാം സ്ഥാനം നേടിയുമാണ് ഉറുഗ്വെ മത്സരിക്കാനെത്തിയത്. പക്ഷേ, അതൊന്നും ഒന്നുമല്ലാതായി മാറിയിരിക്കുന്നുവെന്നും ബിയൽസ പറഞ്ഞു.

Get updates on WhatsApp

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരണാസിലെത്തും