റണ്ണറപ്പുകൾക്ക് 315 കോടി; ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക

 
FIFA World Cup

റണ്ണറപ്പുകൾക്ക് 315 കോടി; ലോകകപ്പ് ജേതാക്കളെ കാത്തിരിക്കുന്നത് വമ്പൻ സമ്മാനത്തുക

48 ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ 6,250 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്

Aswin AM

വാഷിങ്ടൺ: 2026ലെ ഫുട്ബോൾ ലോകകപ്പ് കിരീട ജേതാക്കൾക്ക് പാരിതോഷികമായി ലഭിക്കുന്നത് വമ്പൻ തുക. 48 ടീമുകൾ പങ്കെടുത്ത ടൂർണമെന്‍റിൽ 6,250 കോടി രൂപയാണ് സമ്മാനമായി വിതരണം ചെയ്യുന്നത്. 2022ൽ ഖത്തറിൽ‌ നടന്ന ലോകകപ്പിനെ അപേക്ഷിച്ച് 65 ശതമാനം വർധനവാണ് ഇത്തവണ വരുത്തിയിരിക്കുന്നത്.

കിരീട ജേതാക്കളാകുന്ന ടീമിന് 63.5 മില‍്യൺ‌ ഡോളർ അതായത് ഏകദേശം 606 കോടി രൂപയാണ് ലഭിക്കുന്നത്. അതേസമയം, റണ്ണറപ്പുകൾക്ക് 315.15 കോടിയും മൂന്നാം സ്ഥാനക്കാർക്ക് 276.95 കോടിയും നാലാം സ്ഥാനത്ത് എത്തുന്നവർക്ക് 258 കോടി രൂപയും ലഭിക്കും.

ഇതുകൂടാതെ അവസാന എട്ടിൽ ഇടം പിടിച്ച ടീമുകൾക്ക് 181 കോടി രൂപയും പ്രീ-ക്വാർട്ടറിലെത്തിയവർക്ക് 143 കോടിയും റൗണ്ട് ഓഫ് 32 വരെ എത്തിയവർക്ക് 105 കോടിയും ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ടീമുകൾക്ക് 86 കോടി രൂപയും ലഭിക്കും.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ