ദുബായിലെ വേൾഡ് കപ്പ് ഫാൻ സോൺ.

 

MV

FIFA World Cup

ഫുട്ബോൾ ആവേശം ഉയർത്തി ദുബായിൽ വേൾഡ് കപ്പ് ഫാൻ സോൺ

ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ ‘എമിറേറ്റ്സ് ഔർ ഹോം’ ഫാൻ സോണിൽ അർജന്‍റീന–ഓസ്ട്രിയ മത്സരം 11 വൻസ്ക്രീനുകളിൽ തത്സമയം കണ്ട് ആരാധകർ ആവേശപ്പൂത്തിരി കത്തിച്ചു

ദുബായ്: ദുബായ് ഫെസ്റ്റിവൽ സിറ്റിയിലെ 'എമിറേറ്റ്സ് ഔർ ഹോം' എന്ന പേരിലുള്ള യുഎഇയിലെ ഏറ്റവും വലിയ ഫുട്ബോൾ അരീനകളിലൊന്നിൽ അർജന്‍റീന - ഓസ്ട്രിയ മത്സരം ആവേശകരമായ അനുഭവമാക്കി സ്വദേശികളും പ്രവാസികളുമായ ഫുട്ബോൾ ആരാധകർ. പൂർണമായും ശീതീകരിച്ച വേദിയിൽ 11 വമ്പൻ സ്ക്രീനുകളിലായാണ് ആരാധകർ കളി ആസ്വദിച്ചത്.

ലയണൽ മെസി പെനാൽറ്റി പാഴാക്കിയപ്പോൾ നെടുവീർപ്പെട്ടും ഗോൾ നേടിയപ്പോൾ ആർപ്പ് വിളിച്ചും പ്രായ-ദേശ ഭേദമില്ലാതെ ഫുട്ബോൾ പ്രേമികൾ ഒരു ചെറു സ്റ്റേഡിയത്തിന്‍റെ പ്രതീതി സൃഷ്ടിച്ചു. ലോകകപ്പ് ഫൈനൽ നടക്കുന്ന ജൂലൈ 19 വരെ എല്ലാ ദിവസവും 'എമിറേറ്റ്സ് ഔർ ഹോം' ഫാൻ സോൺ 24 മണിക്കൂറും പ്രവർത്തിക്കും.

ലോകകപ്പിലെ എല്ലാ മത്സരങ്ങളും അത്യാധുനിക വലിയ സ്ക്രീനുകളിൽ തത്സമയം കാണാനുള്ള സൗകര്യത്തോടൊപ്പം ഇല്ലിസിയം എന്‍റർടൈൻമെന്‍റുമായി സഹകരിച്ച് ലൈവ് കൺസേർട്ടുകൾ, കോമഡി നൈറ്റുകൾ, അന്താരാഷ്ട്ര സംഗീത പരിപാടികൾ, സാംസ്കാരിക മേളകൾ എന്നിവയും ഉണ്ടായിരിക്കും.

ഇന്നവേഴ്സിന്‍റെ നേതൃത്വത്തിലാണ് യു എ ഇ യിലെ ഏറ്റവും ആകർഷകമായ ഫുട്ബോൾ ഫാൻ സോൺ പ്രവർത്തിക്കുന്നത്.

കുടുംബങ്ങൾക്കായുള്ള പ്രത്യേക മേഖലയിൽ കുട്ടികൾക്കായുള്ള പ്രത്യേക പരിപാടികളും രാത്രി 11:00 മണി വരെ കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്താനുള്ള സംവിധാനവും ഉണ്ടായിരിക്കും. വിവരങ്ങൾക്ക് +971 52 906 3824, +971 50 693 9472 നമ്പറുകളിൽ വിളിക്കാവുന്നതാണ്.

ഡോ. റീനയുടെ സ്ഥലംമാറ്റം ശരിവച്ച് ഹൈക്കോടതി; ആരോഗ്യവകുപ്പിന് ആശ്വാസം

സഭയിൽ സ്റ്റാലിനെ അനുകരിച്ച് മാസ് ആക്ഷനുമായി വിജയ്; ഇനി പാട്ടും ഡാൻസും കാണാമെന്ന് ‌വിമർശനം|Video

ഋഷഭ് പന്ത് വീണ്ടും ഡൽഹി ക്യാപ്പിറ്റൽസിൽ, കുൽദീപ് യാദവ് ലഖ്നൗവിലേക്ക്; ഐപിഎല്ലിൽ വലിയ താരകൈമാറ്റം

ഹരിയാന സര്‍ക്കാരിന്റെ ബാങ്ക് അക്കൗണ്ടില്‍ 60 കോടിയുടെ തിരിമറി നടത്തി; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥനെ അറസ്റ്റുചെയ്ത് സിബിഐ

വിവാഹത്തിനു വേണ്ടി കോടികളുടെ കൊട്ടാരവും വിമാനങ്ങളും ഒരുക്കി; വരൻ കൊല്ലപ്പെട്ടു, വധു അറസ്റ്റിൽ