വാർത്താസമ്മേളനത്തിൽ സംസാരിക്കുന്ന സി.കെ. വിനീത്. സമീപം മുഹമ്മദ് റഫി.

 

MV

FIFA World Cup

'ഖത്തർ ടീമിലെ മലയാളി ലോകകപ്പ് കളിക്കുന്നതിൽ അഭിമാനിക്കുന്നവർ സ്വന്തം നാട്ടിൽ ഫുട്ബോൾ വളർത്താൻ എന്ത് ചെയ്യുന്നു?' സി.കെ. വിനീത്

ഖത്തർ ലോകകപ്പ് ടീമിലെ മലയാളി താരം തഹ്സിന്റെ നേട്ടം അഭിമാനിക്കുന്നവർ നാട്ടിൽ ഫുട്ബോൾ അടിസ്ഥാനസൗകര്യവും പ്രതിഭകളും വളർത്താൻ തയ്യാറാകണമെന്ന് സി.കെ. വിനീത്

UAE Correspondent

ദുബായ്: ഖത്തർ ലോകകപ്പ് ടീമിൽ ഇടം നേടിയ മലയാളി താരം തഹ്സിനെക്കുറിച്ചോർത്ത് അഭിമാനിക്കുന്നവർ നമ്മുടെ നാട്ടിൽ അത്തരം കായിക പ്രതിഭകളെ വളർത്തിയെടുക്കാൻ ശ്രമിക്കുന്നില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ. വിനീത്.

ഇന്ത്യൻ കളിക്കാർക്ക് ശാരീരികക്ഷമതയില്ലെന്ന സ്ഥിരം വിമർശനങ്ങൾക്കുള്ള മറുപടിയാണ് തഹ്സിൻ അടക്കമുള്ളവരുടെ നേട്ടമെന്ന് അദ്ദേഹം ദുബായിൽ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഏത് രാജ്യത്ത് കളിച്ചാലും തഹ്സിന്‍റെ ജീൻ മലയാളിയുടേതാണെന്നും വിനീത്. ഫുട്ബോൾ താരങ്ങളെ കണ്ടെത്തി വളർത്തിയെടുക്കുന്നതിൽ ഫുട്ബോൾ കായിക സംഘടനകൾ പരാജയമാണെന്നും അദ്ദേഹം കുറ്റപ്പടുത്തി.

ഇതിഹാസ താരം ലയണൽ മെസി കേരളത്തിൽ വരണമെന്ന് നമ്മളെല്ലാം ആഗ്രഹിക്കുന്നുണ്ടെങ്കിലും, അദ്ദേഹത്തെപ്പോലൊരു ലോകോത്തര കളിക്കാരന് കളിക്കാൻ അനുയോജ്യമായ ഒരു നല്ല ഗ്രൗണ്ട് പോലും കേരളത്തിലില്ല എന്നതാണ് യാഥാർഥ്യം. തങ്ങളുടെ തലമുറ കഴിഞ്ഞെന്നും, ഇനിയുള്ള കാലത്തെങ്കിലും പുതിയ പ്രതിഭകളെ കണ്ടെത്തി വളർത്താൻ അധികൃതർ ആത്മാർത്ഥമായി ശ്രമിക്കണമെന്നും വിനീത് കൂട്ടിച്ചേർത്തു.

ശബരിമല സ്വർണക്കൊള്ള: അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ച് എസ്ഐടി

ഇനി ആ നേട്ടം സ്മൃതിക്ക് സ്വന്തം; ടി20 ക്രിക്കറ്റിൽ പുതിയ റെക്കോഡ് സ്വന്തമാക്കി താരം

വർഗീയ പരാമർശത്തിൽ ടിനി ടോമിനെതിരേ കേസെടുക്കണം: നടി അൻസിബ ഹസൻ കോടതിയിൽ

അവയവക്കടത്ത്; സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികളടക്കം അഞ്ചിടങ്ങളിൽ ഇഡി റെയ്ഡ്

പിഎസ്‌സി ബുള്ളറ്റിനിൽ ഗുരുതര പിഴവ്: രാജേഷ് തില്ലങ്കേരിക്ക് പകരം കൊലക്കേസ് പ്രതി ആകാശ് തില്ലങ്കേരിയുടെ ചിത്രം