ട്രംപിനെ 'നൈസായി ഒഴിവാക്കി' സ്പാനിഷ് ടീം; ആഘോഷിച്ച് സോഷ്യൽ മീഡിയ|Video

 
FIFA World Cup

ട്രംപിനെ 'നൈസായി ഒഴിവാക്കി' സ്പാനിഷ് ടീം; ആഘോഷിച്ച് സോഷ്യൽ മീഡിയ|Video

നീതു ചന്ദ്രൻ

ന്യൂജേഴ്സി: ഫിഫ ലോകകപ്പ് പുരസ്കാരദാന വേദിയിൽ നിന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ നൈസായി ഒഴിവാക്കി സ്പാനിഷ് ടീം. ലോകകപ്പ് പുരസ്കാരം സമ്മാനിച്ചതിനു ശേഷം വേദിയിൽ തന്നെ തുടരാൻ ശ്രമിച്ച ട്രംപിനെ സ്പാനിഷ് ക്യാപ്റ്റൻ റോഡ്രി അകലേക്ക് മാറ്റി നിർത്തുന്ന വിഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. ഒരു വശത്തേക്ക് നീക്കി നിർത്തിയ ട്രംപിന് പിന്നീട് ഫിഫ പ്രസിഡന്‍റ് ഗ്യാന്നി ഇൻഫാന്‍റിനോ വഴി കാട്ടുകയായിരുന്നു.

സ്പെയിനിന്‍റെ വിജയാഘോഷത്തിന്‍റെ ഭാഗമാകാനായിരുന്നു ട്രംപിന്‍റെ ശ്രമം. എന്നാൽ ട്രംപ് വേദിയിൽ നിൽക്കുന്നത് സ്പാനിഷ് താരങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. റോഡ്രി ഇടപെട്ടിട്ടു പോലും വളരെ സാവകാശമാണ് ട്രംപ് വേദിയിൽ നിന്ന് മാറിയതെന്നും ഇൻഫാന്‍റിനോ തനിക്കൊപ്പം വരാൻ ആവശ്യപ്പെട്ടിട്ടു പോലും ടീമിനൊപ്പം നിൽക്കാൻ ശ്രമിച്ചുവെന്നും സോഷ്യൽമീഡിയയിൽ വിമർശനമുണ്ട്.

അർജന്‍റൈൻ ഡിഫെൻഡർ ക്രിസ്റ്റ്യാനോ റൊമേരോയും ഡോണൾഡ് ട്രംപും പരസ്പരം ഹസ്തദാനം ചെയ്യാതിരുന്നതും ശ്രദ്ധേയമായി.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു