മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി; ശ്രദ്ധേയമായി ഫിഫയുടെ തീരുമാനം

 
FIFA World Cup

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി; ശ്രദ്ധേയമായി ഫിഫയുടെ തീരുമാനം

മാൻ ഒഫ് ദി മാച്ചിനു നൽകുന്ന ട്രോഫിയിൽ പരസ്യവരുമാനത്തിന്‍റെ ഭാഗമായി മദ്യക്കമ്പനിയുടെ പേരും ഉൾപ്പെടുത്താറുണ്ട്.

നീതു ചന്ദ്രൻ

ഫിഫ വേൾഡ്കപ്പ് ആവേശത്തിലാണ് ലോകം മുഴുവൻ. ടീമുകൾ ഗംഭീര പ്രകടനവുമായി മുന്നോട്ടു പോകുന്നതിനിടെ ഫിഫയുടെ ചില നയങ്ങളും കൈയടി നേടുന്നുണ്ട്. ഓരോ മാച്ചിലെയും മികച്ച കളിക്കാരനു സമ്മാനിക്കുന്ന ട്രോഫിയിൽ ഫിഫ നടത്തിയിരിക്കുന്ന ചില മാറ്റങ്ങളാണ് സോഷ്യൽമീഡിയയിൽ കൈയടി നേടുന്നത്. സാധാരണയായി മാൻ ഒഫ് ദി മാച്ചിനു നൽകുന്ന ട്രോഫിയിൽ പരസ്യവരുമാനത്തിന്‍റെ ഭാഗമായി മദ്യക്കമ്പനിയുടെ പേരും ഉൾപ്പെടുത്താറുണ്ട്.

അർജന്‍റൈൻ താരം ലയണൽ മെസി, പോർച്ചുഗൽ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്കെല്ലാം മദ്യക്കമ്പനിയുടെ പേരു കൂടി പതിപ്പിച്ച ട്രോഫിയാണ് ഫിഫ നൽകിയത്. എന്നാൽ മുസ്ലിം താരങ്ങൾക്കു നൽകിയ ട്രോഫിയിൽ നിന്ന് മദ്യക്കമ്പനിയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്.

ഈജിപ്റ്റ് താരം മുഹമ്മദ് സാലാ, ബ്രസീൽ താരം വിനിഷ്യസ് ജൂനിയർ എന്നിവർക്കു നൽകിയ ട്രോഫിയിൽ ഈ വ്യത്യാസം പ്രകടമാണ്. മുസ്ലിം താരങ്ങളുടെ മതപരമായ വിശ്വാസത്തെ ഹനിക്കാതിരിക്കുന്നതിന്‍റെ ഭാഗമായാണ് ഫിഫയുടെ ഈ നടപടി.

ദേശീയപാത ടോൾ പിരിവിലെ തട്ടിപ്പ്; വിവിധ സംസ്ഥാനങ്ങളിൽ ഇഡി റെയ്ഡ്

നേത്രാവതി എക്‌സ്പ്രസില്‍ വൻ കവർച്ച; മലയാളി കുടുംബത്തിന്‍റെ 10 പവൻ സ്വര്‍ണം കവര്‍ന്നു

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി