വിനോദ് കാംബ്ലി

 
Sports

വൃദ്ധസദനത്തിൽ രോഗങ്ങളോട് മല്ലിട്ട് മുൻ ക്രിക്കറ്റ് താരം വിനോദ് കാംബ്ലി|Video

ഇവിടെയുള്ളവരിൽ നിന്ന് എനിക്ക് സ്നേഹവും ബഹുമാനവും കിട്ടുന്നുണ്ടെന്നാണ് കാംബ്ലി പറയുന്നത്.

നീതു ചന്ദ്രൻ

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിലെ പ്രതിഭകളിൽ ഒരാളായിരുന്നു വിനോദ് കാംബ്ലി. പക്ഷേ അപ്രതീക്ഷിതമായി അദ്ദേഹത്തിന്‍റെ കരിയർ പാതിയിൽ തകർന്നു. ഇപ്പോൾ വൃദ്ധസദനത്തിൽ അസുഖങ്ങളോട് മല്ലിടുകയാണ് താരം. വൃദ്ധസദനത്തിലെ സൗകര്യങ്ങളെ പുകഴ്ത്തിക്കൊണ്ട് കാംബ്ലി ഒരു വിഡിയോ പുറത്തു വിട്ടിട്ടുണ്ട്.

ഞാനിപ്പോൾ ചികിത്സയിലാണ്. ഇവിടത്തെ സൗകര്യങ്ങളെല്ലാം വളരെ മികച്ചതാണ്. അവിടെ കഴിയുമ്പോൾ വീട്ടിൽ നിന്ന് അകലെയാണെന്ന് തോന്നുന്നേയില്ല. ഇവിടെയുള്ളവരിൽ നിന്ന് എനിക്ക് സ്നേഹവും ബഹുമാനവും കിട്ടുന്നുണ്ടെന്നാണ് കാംബ്ലി പറയുന്നത്.

ഇന്ത്യക്കു വേണ്ടി 104 വൺ ഡേ മാച്ചുകളിലും 17 പരമ്പരകളിലും കാംബ്ലി കളിച്ചിട്ടുണ്ട്. 1980കളിലും 1990ക‌ളിലുമായി സച്ചിൻ ടെൻഡുൽക്കർക്കൊപ്പം തന്നെ ശ്രദ്ധേയനായിരുന്നു കാംബ്ലി. പക്ഷേ വെറും 9 വർഷം മാത്രമേ കാംബ്ലി ക്രിക്കറ്റിൽ ഉണ്ടായിരുന്നുള്ളൂ.

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി

'ഭീകരവാദത്തിനെതിരേ സ്വയം പ്രതിരോധിക്കാനുള്ള അവകാശം ഇന്ത്യ ഉപയോഗിക്കും'

6 മാസത്തിനുള്ളിൽ‌ തിലകോ ദുബെയോ ഇന്ത‍്യൻ ടീമിൽ‌ നിന്നും പുറത്താകും, പകരം വൈഭവ്? പ്രവചനവുമായി മുൻ ഇന്ത‍്യൻ താരം

ഏഷ്യൻ ഗെയിംസ് കബഡി: ഇറാന്‍റെ 'കാല് വാരി' ഇന്ത്യക്ക് ഇരട്ട സ്വർണം

കൊല്ലത്തെത്തിയ അമിത് ഷായ്ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ