ഹർഭജൻ സിങ്, വൈഭവ് സൂര‍്യവംശി

 
Sports

''ഇതുവരെ ആരും ചെയ്യാത്ത കാര‍്യമാണ് അവൻ ചെയ്യുന്നത്, അസാധ‍്യ പ്രതിഭ''; വൈഭവിനെ പുകഴ്ത്തി മുൻ ഇന്ത‍്യൻ താരം

ജിയോസ്റ്റാറിൽ സംസാരിക്കവെയാണ് ഹർഭജൻ വൈഭവിനെ പറ്റി സംസാരിച്ചത്

Aswin AM

ന‍്യൂഡൽഹി: യുവ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര‍്യവംശി അവിശ്വസനീയ പ്രതിഭയാണെന്ന് മുൻ ഇന്ത‍്യൻ താരം ഹർഭജൻ സിങ്. കളിയോടുള്ള ഭയമില്ലാത്ത സമീപനത്തിലൂടെ ഇതുവരെ ആരും ചെയ്യാത്ത കാര‍്യമാണ് വൈഭവ് ചെയ്തുകൊണ്ടിരിക്കുന്നതെന്നാണ് ഹർഭജൻ പറയുന്നത്. ജിയോസ്റ്റാറിൽ സംസാരിക്കുകയായിരുന്നു ഹർഭജൻ. ഒരു മികച്ച പ്രതിഭയാണ് വൈഭവെന്നും അത്തരമൊരു പ്രതിഭയെ താൻ കണ്ടിട്ടില്ലെന്നും ഹർഭജൻ കൂട്ടിച്ചേർത്തു.

രാഹുൽ ദ്രാവിഡ് ഐപിഎൽ ടീമായ രാജസ്ഥാൻ റോയൽസിന്‍റെ കോച്ച് ആ‍യിരുന്ന സമയത്ത് ഉണ്ടായിരുന്ന ഒരു സംഭവവും ഹർഭജൻ ഓർമിപ്പിച്ചു. അന്ന് കോച്ചായിരുന്ന ദ്രാവിഡ് വൈഭവിനോട് ആദ‍്യ പന്ത് നീ എന്ത് ചെയ്യുമെന്ന് ചോദിച്ചു. ഞാൻ അടിച്ചു പൊളിക്കുമെന്നായിരുന്നു വൈഭവിന്‍റെ മറുപടി. അത് തന്നെ അവൻ ചെയ്തു. ഐപിഎല്ലിൽ നേരിട്ട ആദ‍്യ ബോൾ തന്നെ ഷാർദുൽ ഠാക്കൂറിനെ സിക്സർ പറത്തി. ഹർഭജൻ പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിൽ കളിച്ച മൂന്നു മത്സരങ്ങളും താരത്തിന് തിളങ്ങാൻ കഴിഞ്ഞിരുന്നില്ല. ഐപിഎല്ലിൽ ഓറഞ്ച് ക‍്യാപ്പ് സ്വന്തമാക്കി തകർപ്പൻ ഫോമിലെത്തിയ താരത്തിന് മൂന്നു മത്സരങ്ങളിൽ നിന്നും നേടാൻ സാധിച്ചത് ആകെ 42 റൺസായിരുന്നു. ഇതിനു പിന്നാലെ വൈഭവിനെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു.

ഐപിഎല്ലിലെ പോലെയല്ല അന്താരാഷ്ട്ര ക്രിക്കറ്റെന്നും വിദേശ സാഹചര‍്യങ്ങളിൽ കളിക്കാൻ പ്രയാസപ്പെടുമെന്നും സോഷ‍്യൽ മീഡിയയിൽ വിമർശനം ഉയർന്നിരുന്നു. സിംബാബ്‌വെയ്ക്കെിതിരേ ജൂലൈ 23ന് ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിൽ താരം ശക്തമായി തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

കശ്മീരിൽ ഭീകരാക്രമണം; അമർനാഥ് യാത്രയ്ക്ക് സുരക്ഷയൊരുക്കാൻ നിയോഗിച്ച പൊലീസുകാരൻ കൊല്ലപ്പെട്ടു

അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്‍റെ നിർണായക യോഗം ബുധനാഴ്ച; പുതിയ ജനറൽ സെക്രട്ടറി, സിഇഒ നിയമനം ചർച്ച ചെയ്യും

ആത്മഹത്യ കുറിപ്പ് എഴുതിവച്ച് വീടുവിട്ട് 17കാരൻ; സുരക്ഷിതമായി തിരികെയെത്തിച്ച് സിഐഎസ്എഫ്

'റിപ്പോർട്ടർ എന്തിനാണ് സമരവേദിയിൽ പോയത്'; സിജെപി പ്രതിഷേധത്തിനിടെ മാധ‍്യമപ്രവർത്തകന് നേരെയുണ്ടായ ആക്രമണത്തിൽ കല‍്യാൺ ബാനർജി

"സമയം പാഴാക്കരുത്"; സിജെപി പ്രവർത്തകരെ പൊലീസ് മർദിച്ചതിൽ അടിയന്തര ഹർജി പരിഗണിക്കാതെ സുപ്രീം കോടതി