ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

 
Sports

ബുംറയ്ക്ക് എല്ലാ ഫോർമാറ്റിലും കളിക്കാനാകില്ല, ഷമിയെയും ഭുവിയെയും ടീമിലെടുക്കണം; ആവശ‍്യവുമായി മുൻ ഇന്ത‍്യൻ താരങ്ങൾ

കഴിഞ്ഞ മൂന്ന് വർഷമായി ബുംറ ഒരു പരമ്പര പോലും മുഴുവൻ കളിച്ചിട്ടില്ലെന്നാണ് മുൻ ഇന്ത‍്യൻ താരം കാർസാൻ ഗവ്രി പറയുന്നത്

Aswin AM

ന‍്യൂഡൽഹി: സ്വിങ് കിങ് ഭുവനേശ്വർ കുമാറിനെയും മുഹമ്മദ് ഷമിയെയും ടീമിലെടുക്കണമെന്ന് മുൻ ഇന്ത‍്യൻ താരം കർസാൻ ഗാവ്‌രി. ഐപിഎല്ലിൽ പരുക്കുകളില്ലാതെ കളിക്കുന്ന ഷമിയും ഭുവിയും ദേശീയ ടീമിലേക്ക് തിരിച്ചുവരണമെന്നും സെലക്റ്റർമാർ അവരെ പരിഗണിക്കണമെന്നും കാർസാൻ ഗവ്രി ആവശ‍്യപ്പെട്ടു.

എല്ലാ പേസർമാരും പ്രശ്നങ്ങളോ പരുക്കുകളോ നേരിടുന്നു. എന്നാൽ കഴിഞ്ഞ രണ്ട് മൂന്ന് വർഷമായി സ്റ്റാർ പേസർ ബുംറ കളിക്കളത്തിലുണ്ട്. അദ്ദേഹം ഒരു പരമ്പര പോലും മുഴുവൻ കളിച്ചിട്ടില്ല. അത് അദ്ദേഹത്തിനോ രാജ‍്യത്തിനോ നല്ല സൂചനയല്ല. ഗവ്രി പറഞ്ഞു.

എല്ലാ ഫോർമാറ്റിലും ബുംറ കളിക്കുന്നതിനാൽ അദ്ദേഹത്തിന്‍റെ ജോലിഭാരം കൂടുതലാണെന്നും അതിനാലാണ് ആവർത്തിച്ച് താരത്തിന് പരുക്കേൽക്കുന്നതെന്നും കാർസാൻ പറഞ്ഞു. ഒരു ടൂർണമെന്‍റിലോ പരമ്പരയിലോ ഉടനീളം ജോലിഭാരം താരത്തിന് കൈകാര‍്യം ചെയ്യാൻ സാധിക്കുമെങ്കിൽ മാത്രമെ ബിസിസിഐ താരത്തെ ടീമിലെടുക്കാവൂയെന്ന് അദ്ദേഹം നിർദേശിച്ചു.

അതേസമയം, ബുംറയെ ടെസ്റ്റ് ക്രിക്കറ്റിൽ മാത്രം കളിപ്പിക്കാൻ ടീം മാനേജ്മെന്‍റ് ശ്രദ്ധിക്കണമെന്നും ബുംറയ്ക്ക് എല്ലാ ഫോർമാറ്റിലും കളിക്കാൻ സാധിക്കുമെന്ന് താൻ കരുതുന്നില്ലെന്നും മുൻ ഇന്ത‍്യൻ താരം രാജു കുൽക്കർണി പറഞ്ഞു. ഐപിഎൽ, ഏകദിനം, ടി20 എന്നീ ഫോർമാറ്റുകളിൽ കളിക്കാൻ താരത്തിന് താത്പര‍്യമുണ്ടെങ്കിലും അത് പ്രായോഗികമല്ലെന്നാണ് രാജു കുൽക്കർണിയുടെ വാദം.

ഇക്കാരണത്താൽ ഷമി, ഭുവനേശ്വർ എന്നീ താരങ്ങളുടെ പിന്തുണ ലഭിക്കുകയാണെങ്കിൽ അത് മികച്ചതായിരിക്കുമെന്നും ഷമിയെയും മുഹമ്മദ് സിറാജിനെയും ടെസ്റ്റ് ക്രിക്കറ്റിൽ മാറ്റി മാറ്റി കളിപ്പിക്കാമെന്നും ഭുവനേശ്വർ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ ടി20യിൽ കളിപ്പിക്കാമെന്നും ഇത് ബുംറയുടെ മേലുള്ള സമ്മർദം കുറയ്ക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏറെനാളുകളായി ഷമി തിരിച്ചുവരവിന് ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തെ സെലക്റ്റർമാർ പരിഗണിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്. രഞ്ജി ട്രോഫി അടക്കമുള്ള ആഭ‍്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം നടത്തിയിട്ടും താരത്തെ ടീമിലെടുക്കാത്തത് എന്തുകൊണ്ടാണെന്ന് ആരാധകർ ചോദ‍്യം ഉയർത്തിയിരുന്നു.

എന്നാൽ ഇക്കഴിഞ്ഞ ഐപിഎൽ സീസണിൽ പർപ്പിൾ ക‍്യാപ്പ് സ്വന്തമാക്കിയ താരമാണ് ഭുവനേശ്വർ കുമാർ. എന്നിട്ടും താരത്തെ അയർലൻഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക പരമ്പരയിലേക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് തെരഞ്ഞടുത്തിരുന്നില്ല.

മിസൈൽ ശേഖരം തീരുന്നു; ഇറാനിൽ യുഎസ് വിട്ടുവീഴ്ച

മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തും; കേരളത്തെ ആശങ്കയിലാഴ്ത്തി തമിഴ്നാട് ബജറ്റ്!

''ടീമിന്‍റെ മോശം പ്രകടനത്തിന്‍റെ ഉത്തരവാദിത്തം വ‍്യക്തിയുടെ മേൽ കെട്ടിവയ്ക്കനാവില്ല''; ഗംഭീറിന് പിന്തുണയുമായി സന്ദീപ് പാട്ടീൽ

നെടുമങ്ങാട് ഒന്നര വയസുകാരനെ രണ്ടാനച്ഛൻ കൊലപ്പെടുത്തിയ കേസ്; കുറ്റപത്രം ഉടൻ സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം

കാൺപൂർ-ലഖ്നൗ ദേശീപാതയിൽ ടോൾ പിരിവ് താൽകാലികമായി നിർത്തിവച്ചു