ശുഭ്മൻ ഗിൽ

 
Sports

'ബാറ്റ് പിടിക്കുന്ന രീതിയിൽ ശ്രദ്ധിക്കണം'; ഇന്ത‍്യൻ ക‍്യാപ്റ്റന് മുന്നറിയിപ്പുമായി മുൻ താരം

സേന രാജ‍്യങ്ങളിൽ വിജയിക്കണമെങ്കിൽ ഗിൽ തന്‍റെ ബാറ്റിങ് ശൈലിയിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് മുൻ ഇന്ത‍്യൻ സ്പിന്നർ മുരളി കാർത്തിക് പറയുന്നത്

Aswin AM

ന‍്യൂഡൽഹി: ന‍്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. രണ്ട് മത്സരങ്ങളിൽ നിന്നും ആകെ 37 റൺസ് മാത്രമായിരുന്നു താരം നേടിയത്. ഇപ്പോഴിതാ ഐസിസി ഏകദിന റാങ്കിങ്ങിൽ നമ്പർ വൺ താരമായ ഗില്ലിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ താരം.

സേന രാജ‍്യങ്ങളിൽ വിജയിക്കണമെങ്കിൽ ഗിൽ തന്‍റെ ബാറ്റിങ് ശൈലിയിൽ മാറ്റങ്ങൾ വരുത്തണമെന്നാണ് മുൻ ഇന്ത‍്യൻ സ്പിന്നർ മുരളി കാർത്തിക് പറയുന്നത്. ബാറ്റിങ് സാങ്കേതികതയിലും ബാറ്റ് പിടിക്കുന്ന രീതിയിലും ഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് മുരളി കാർത്തിക് പറഞ്ഞു.

'ഗില്ലിന്‍റെ കാര‍്യത്തിൽ ചിലപ്പോഴൊക്കെ സാഹചര‍്യങ്ങൾക്ക് അനുസരിച്ചാണ് കാര‍്യങ്ങൾ നീങ്ങുന്നത്. ഗിൽ തന്‍റെ ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. അത് ഫൂട്ട്മൂവ്മെന്‍റിലാകാം അല്ലെങ്കിൽ കൈകളിലെ അനായസതയിലാകാം.

വിരാട് കോലിയെയും മറ്റു മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളെ നിരീക്ഷിച്ചാൽ ഇക്കാര‍്യം മനസിലാക്കാം. അത്തരം സാഹചര‍്യങ്ങളിൽ ഉയരമുള്ള ബൗളർമാരെ ന‍്യൂബോളിൽ നേരിടുന്നത് അത്ര എളുപ്പമല്ല. അതിവേഗത്തിൽ ഇക്കാര‍്യങ്ങൾ കൈകാര‍്യം ചെയ്യാൻ അദ്ദേഹത്തിന് സാധിക്കേണ്ടതുണ്ട്'. മുരളി കാർത്തിക് പറഞ്ഞു.

അതേസമയം, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ന‍്യൂസിലൻഡ് എന്നീ രാജ‍്യങ്ങളിലായി കളിച്ച 14 ഇന്നിങ്സുകളിൽ 85.17 സ്ട്രൈക്ക് റേറ്റിൽ 425 റൺസുണ്ട് ഗില്ലിന്. ടെസ്റ്റിൽ ഇതേ രാജ‍്യങ്ങളിൽ ഇതിലും ഭേദപ്പെട്ട പ്രകടനമാണ് ഗിൽ പുറത്തെടുത്തിട്ടുള്ളത്. നവംബർ 19നാണ് ന‍്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്.