അർജുൻ ടെൻ‌ഡുൾക്കർ

 
Sports

ചെന്നിടവും നിന്നിടവും കൈവിട്ടു; പടയില്ലാതെ അർജുൻ

ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള ഗോവൻ ടീമിനെ അഭിനവ് തേജ്‌രാന നയിക്കും

Aswin AM

പനാജി: ഇത്തവണത്തെ രഞ്ജി ട്രോഫിക്കുള്ള ഗോവൻ ടീമിനെ പ്രഖ‍്യാപിച്ചു. അഭിനവ് തേജ്‌രാന നയിക്കുന്ന 16 അംഗ ടീമിൽ ഓൾറൗണ്ടർ അർജുൻ ടെൻഡുൾക്കറിനെ ഉൾ‌പ്പെടുത്തിയിട്ടില്ല.

താരത്തെ ഒഴിവാക്കിയത് എന്തുകൊണ്ടാണെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 2022-2023 സീസൺ‌ മുതൽ ഗോവയ്ക്ക് വേണ്ടിയാണ് അർജുൻ കളിക്കുന്നത്. അടുത്തിടെ ആഭ‍്യന്തര ക്രിക്കറ്റിൽ ഗോവയ്ക്ക് വേണ്ടി 50 വിക്കറ്റുകൾ താരം നേടിയിരുന്നു.

2025-2026 സീസണിൽ കേരളത്തിനെതിരേയാണ് അർജുൻ അവസാനമായി ഗോവയ്ക്ക് വേണ്ടി രഞ്ജി ട്രോഫി മത്സരം കളിച്ചത്. മുംബൈ ടീമിൽ അവസരം കുറഞ്ഞതിനു പിന്നാലെയാണ് താരം ഗോവയ്ക്ക് വേണ്ടി കളിക്കാൻ തീരുമാനിച്ചത്. എന്നാലിപ്പോഴിതാ ഗോവയും താരത്തെ ഒഴിവാക്കിയിരിക്കുക‍യാണ്.

ഒക്റ്റോബർ 11ന് ആരംഭിക്കുന്ന രഞ്ജി ട്രോഫി ടൂർണമെന്‍റിൽ ബറോഡയാണ് ഗോവയുടെ ആദ‍്യ എതിരാളികൾ. മുൻ ഇന്ത‍്യൻ താരം ദിനേഷ് മോംഗി‍യ ആണ് ഗോവയുടെ മുഖ‍്യ പരിശീലകൻ. ഐപിഎല്ലിൽ ഡൽ‌ഹി ക‍്യാപ്പിറ്റൽസിനു വേണ്ടി കളിച്ചിട്ടുള്ള ലളിത് യാദവിനെ ഗോവൻ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.

രഞ്ജി ട്രോഫിക്കുള്ള ഗോവൻ ടീം: അഭിനവ് തേജ്‌രാന (ക‍്യാപ്റ്റൻ), സുയാഷ് പ്രഭുദേശായി, മന്ദൻ ഖുത്കർ, ലളിത് യാദവ്, സ്നേഹൽ കൗതൻകർ, ശിവേന്ദ്ര ഭുജ്പാൽ, കൗശിക് വി, ശുഭം താരി, ഋത്വിക് നായിക്, ദർശൻ മിസാൽ, യാഷ് കസ്‌വൻകർ, അമൂല‍്യ പാൻഡ്രേക്കർ, ദീപ്‌രാജ് ഗവോങ്കർ, രാജ്‌ശേഖർ ഹരികാന്ത്, മോഹിത് രേത്കർ, ഫെലിക്സ് അലെമോ