ലോക റെക്കോഡ് സ്ഥാപിച്ച സി​ഫ്റ്റ് കൗ​ര്‍ സം​ര. 
Sports

തോക്കിൻമുനയിൽ സ്വർണക്കൊയ്ത്ത്

ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനം

MV Desk

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇന്ത്യയുടെ എക്കാലത്തെയും മികച്ച പ്രകടനമാവുകയാണ് ഹാങ്ചൗവിലേത്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും അടക്കം ആറ് മെഡലുകളാണ് ഷൂട്ടിങ്ങില്‍ ബുധനാഴ്ച മാത്രം ഇന്ത്യയുടെ പോക്കറ്റിലെത്തിയത്. ഇതോടെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ ഇതുവരെ ഇന്ത്യക്ക് മൂന്നു സ്വര്‍ണവും നാലു വെള്ളിയും അഞ്ച് വെങ്കലവുമടക്കം 12 മെഡലുകളായി.

വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ സിഫ്റ്റ് കൗര്‍ സംറ ലോക റിക്കോഡോടെ സ്വര്‍ണം നേടിയത് ഭാരതത്തിന് അഭിമാനമായി.

469.6 പോയിന്‍റുമായി സ്വര്‍ണം നേടിയ സിഫ്റ്റിന് മുന്നില്‍ വഴിമാറിയത് കഴിഞ്ഞ മേയില്‍ ബാക്കുവില്‍ ബ്രിട്ടീഷ് താരം സിയോനൈദ് മക്കിന്‍റോഷ് സ്ഥാപിച്ച 467 പോയിന്‍റിന്‍റെ ലോക റിക്കോഡ്. ഈയിനത്തില്‍ 451.9 പോയിന്‍റുമായി ഇന്ത്യയുടെ ആഷി ഛൗക്സെ വെങ്കലവും നേടി. ചൈനയുടെ സാങ്ങിനാണ് വെള്ളി. ഇതേയിനം ടീം ഇനത്തിലും ഇവര്‍ വെള്ളി നേടി. മനിനി കൗശികാണ് ടീമിനിത്തില്‍ മത്സരിച്ച മൂന്നാമത്തെ താരം. വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ ടീമാണ് ഇന്നലെ മറ്റൊരു സ്വര്‍ണം വെടിവെച്ചിട്ടത്. മനു ഭാകര്‍, ഇഷ സിങ്, റിഥം സാങ്വാന്‍ എന്നിവരടങ്ങിയ ടീമാണ് 1759 പോയിന്‍റുമായി സ്വര്‍ണം നേടിയത്. 1756 പോയിന്‍റോടെ ചൈന രണ്ടാമതെത്തി. 1742 പോയിന്‍റ് നേടിയ തെക്കന്‍ കൊറിയക്കാണ് വെങ്കലം.

വനിതകളുടെ 25 മീറ്റര്‍ പിസ്റ്റള്‍ വ്യക്തിഗത വിഭാഗത്തില്‍ ഇഷ സിങ്ങ്, പുരുഷന്‍മാരുടെ വ്യക്തിഗത സ്കീറ്റില്‍ അനന്ത് ജീത്ത് സിങ് നരൂക്ക എന്നിവര്‍ വെള്ളയണിഞ്ഞു. വനിതകളുടെ 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍ വ്യക്തിഗത വിഭാഗത്തില്‍ ഇഷി ഛൗക്സേയും പുരുഷന്‍മാരുടെ സ്കീറ്റില്‍ ആനന്ദ് ജീത് സിങ്ങ്, ഗുര്‍ജോത് സിങ് ഖന്‍ഗുര, അംഗദ് വീര്‍ സിങ്ങ് ബജ്വ എന്നിവരടങ്ങിയ ടീമും വെങ്കലവും സ്വന്തമാക്കി. സെയ്ലിങ്ങില്‍ വിഷ്ണു ശരവണനാണ് മറ്റൊരു വെങ്കലം രാജ്യത്തിനായി സ്വന്തമാക്കിയത്. നേരത്തെ വനികളുടെ 50 മീറ്റര്‍ ത്രീ പൊസിഷന്‍ ഷൂട്ടിംഗ് ഇനത്തിലും വെള്ളി ഇന്ത്യ വെള്ളി നേടിയിരുന്നു. ആഷി ചൗക്സി, മണിനി കൗശിക്, സിഫ്റ്റ് കൗര്‍ സംര എന്നവരടങ്ങുന്ന ടീമാണ് വെള്ളി കരസ്ഥമാക്കിയത്.

ഇന്നും ഷൂട്ടിങ്ങില്‍ മത്സരങ്ങളുണ്ട്. ഏഴിനങ്ങളഇലാണ് ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുന്നത്. സ്കീറ്റ് ടീം വ്യ്ക്തിഗത മത്സരങ്ങളും എയര്‍ പിസ്റ്റള്‍ മത്സരങ്ങളും ഇന്ന് നടക്കും. ഇതില്‍നിന്ന് ഇന്ത്യ കുറഞ്ഞത് രണ്ടു സ്വര്‍ണമെഡലുകള്‍ പ്രതീക്ഷിക്കുന്നു.

ഏഷ്യന്‍ ഗെയിംസ് അഞ്ചു ദിനങ്ങള്‍ പിന്നിടുമ്പോള്‍ 76 സ്വര്‍ണവും 43 വെള്ളിയും 21 വെങ്കലവുമടക്കം 140 മെഡലുകളുമായി ആതിഥേയരായ ചൈന തന്നെ ബഹുദൂരം മുന്നിലാണ്. രണ്ടാം സ്ഥാനത്തുള്ള കൊറിയയ്ക്ക് 19 സ്വര്‍ണവും 18 വെള്ളിയും 33 വെങ്കലവുമടക്കം 70 മെഡലുകളാണുള്ളത്. 15 സ്വര്‍ണവും 27 വെള്ളിയും 24 വെങ്കലവുമടക്കം 66 മെഡലുകളുമായി ജപ്പാന്‍ മൂന്നാം സ്ഥാനത്താണ്.

തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ നേട്ടം കൊയ്ത് എൽഡിഎഫ്; യുഡിഎഫിന് സീറ്റ് നഷ്ടം, സിറ്റിങ് സീറ്റ് നിലനിർത്തി ബിജെപി

പാലക്കാട്ട് വീട്ടിലെ വാട്ടർടാങ്കിൽ നിന്ന് 2 കുട്ടികളുടെ മൃതദേഹം കണ്ടെത്തി

ഏഷ്യൻ ഗെയിംസിൽ ചരിത്രം വെടിവച്ചി‌ട്ട് ഇന്ത്യയുടെ നീരു

സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ എറണാകുളത്ത്

ഷുഹൈബ് വധക്കേസ്; വിചാരണ തലശേരിയിൽ നിന്ന് മാറ്റണമെന്ന ആവശ്യം കോടതി തള്ളി