jude bellingham 
Sports

ബെ​ല്ലി​ങ്ങാ​മി​ന് ഗോ​ള്‍ഡ​ന്‍ ബോ​യി പു​ര​സ്‌​കാ​രം

യൂ​റോ​പ്പി​ലെ 21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യാ​ണ് റ​യ​ലി​ന്‍റെ ബെ​ല്ലി​ങ്ങാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ല​ണ്ട​ന്‍: യൂ​റോ​പ്പി​ലെ മി​ക​ച്ച യു​വ താ​ര​ത്തി​നു​ള്ള ഗോ​ള്‍ഡ​ന്‍ ബോ​യ് പു​ര​സ്‌​കാ​രം ഇം​ഗ്ലീ​ഷ് താ​രം ജൂ​ഡ് ബെ​ല്ലി​ങ്ങാ​മി​ന്. യൂ​റോ​പ്പി​ലെ 21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​യാ​ണ് റ​യ​ലി​ന്‍റെ ബെ​ല്ലി​ങ്ങാം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.

ബ​യേ​ണ്‍ മ്യൂ​ണി​ക്കി​ന്‍റെ ജ​ര്‍മ​ന്‍ യു​വ മ​ജീ​ഷ്യ​ന്‍ ജ​മാ​ല്‍ മു​സി​യാ​ല, മാ​ഞ്ച​സ്റ്റ​ര്‍ യു​നൈ​റ്റ​ഡി​ന്‍റെ ഡെ​ന്‍മാ​ര്‍ക് താ​രം റാ​സ്മ​സ് ഹോ​ജ്ലു​ന്‍ഡ്, ഇം​ഗ്ല​ണ്ട് താ​രം ത​ന്നെ​യാ​യ ചെ​ല്‍സി​യു​ടെ ലെ​വി കോ​ള്‍വി​ല്‍ എ​ന്നി​വ​രെ് ബെ​ല്ലി​ങ്ങാം പി​ന്ത​ള്ളി. ബൊ​റൂ​സി​യ ഡോ​ര്‍ഡ്മു​ണ്ടി​ല്‍ നി​ന്ന് ബെ​ല്ലി​ങ്ങാം ഈ ​സീ​സ​ണി​ലാ​ണ് റ​യ​ലി​ലേ​ക്ക് എ​ത്തി​യ​ത്.

സീ​സ​ണി​ല്‍ മി​ന്നും ഫോ​മി​ല്‍ ക​ളി​ക്കു​ന്ന ബെ​ല്ലി​ങ്ങാം 17 ക​ളി​ക​ളി​ല്‍ നി​ന്ന് 15 ഗോ​ളു​ക​ള്‍ ഇ​തി​നോ​ട​കം സ്വ​ന്ത​മാ​ക്കി​ക്ക​ഴി​ഞ്ഞു. മൂ​ന്നു മ​ത്സ​ര​ങ്ങ​ളി​ലൊ​ഴി​കേ എ​ല്ലാ മ​ത്സ​ര​ങ്ങ​ളി​ലും ബെ​ല്ലി​ങ്ങാം ഗോ​ളും നേ​ടി. നേ​ര​ത്തെ ബാ​ല​ണ്‍ ഡി ​ഓ​ര്‍ പു​ര​സ്‌​കാ​ര ച​ട​ങ്ങി​ല്‍ വ​ച്ച് 21 വ​യ​സി​ല്‍ താ​ഴെ​യു​ള്ള ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച യു​വ താ​ര​ത്തി​നു​ള്ള കോ​പ ട്രോ​ഫി​യും ബെ​ല്ലാ​ങ്ങാം നേ​ടി​യി​രു​ന്നു.

നിലവിൽ ഏറ്റവും മികച്ച ഫോമിൽ കളിക്കുന്ന താരമാണ് ബെല്ലിങ്ങാം. റയലിന്‍റെ സമീപകാലമികച്ച പ്രകടനങ്ങളിൽ െല്ലിങ്ങാമിന്‍റെ സംഭാവന ചെറുതല്ല.

കുന്നംകുളം കസ്റ്റഡി മർദനം; പൊതുതാത്പര‍്യ ഹർജി സമർപ്പിച്ച് സുജിത്ത്

ആൺ സുഹൃത്തിനെ മരത്തിൽ കെട്ടിയിട്ടു; ക്ഷേത്ര സമീപത്ത് വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി