കാര‍്യവട്ടം സ്റ്റേഡിയം

 
Sports

വനിതാ ക്രിക്കറ്റ് ലോകകപ്പിന് തിരുവനന്തപുരം വേദിയായേക്കും

ഇന്ത‍്യയും ശ്രീലങ്കയും തമ്മിൽ സെപ്റ്റംബർ 30നാണ് ടൂർണമെന്‍റിലെ ആദ‍്യ മത്സരം

Aswin AM

തിരുവനന്തപുരം: സെപ്റ്റംബർ 30ന് ആരംഭിക്കുന്ന വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം വേദിയായേക്കും. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന മത്സരങ്ങൾ മാറ്റുമെന്നാണ് സൂചന.

ഐപിഎൽ വിജയാഘോഷത്തെ തുടർന്നുണ്ടായ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിലാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിന്നും മത്സരങ്ങൾ മാറ്റുന്നത്. അങ്ങനെയെങ്കിൽ ഈ മത്സരങ്ങൾ തിരുവനന്തപുരത്തെ കാര‍്യവട്ടം സ്റ്റേഡിയത്തിലായിരിക്കും നടക്കുക. എന്നാൽ ഇക്കാര‍്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

ഇന്ത‍്യയാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇന്ത‍്യയും ശ്രീലങ്കയും തമ്മിൽ സെപ്റ്റംബർ 30നാണ് ടൂർണമെന്‍റിലെ ആദ‍്യ മത്സരം.

ഒക്റ്റോബർ 3ന് നടക്കുന്ന ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക മത്സരവും ഒക്റ്റോബർ 26ന് നടക്കുന്ന ഇന്ത‍്യ- ബംഗ്ലാദേശ് മത്സരവുമാണ് തിരുവനന്തപുരത്ത് നടക്കുക. ചിന്നസ്വാമി സ്റ്റേഡിയത്തിൽ തന്നെയാണ് രണ്ടാം സെമി ഫൈനൽ മത്സരവും നിശ്ചയിച്ചിരിക്കുന്നത്. അതിനാൽ വേദി മാറ്റിയാൽ കാര‍്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തന്നെ ഈ മത്സരവും നടന്നേക്കും.

ഇന്ത‍്യ, ഇംഗ്ലണ്ട്, ന‍്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, ഓസ്ട്രേലിയ എന്നിങ്ങനെ 8 ടീമുകൾ ഇത്തവണ ടൂർണമെന്‍റിൽ പങ്കെടുക്കും. അതേസമയം പാക്കിസ്ഥാന്‍റെ മത്സരങ്ങൾ ശ്രീലങ്കയിൽ വച്ചാണ് നടക്കുന്നത്.

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ

വോട്ടർ പട്ടികയിൽ പൊരുത്തക്കേട്; തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ നോട്ടീസ് ലഭിച്ചവരിൽ രേഖ ഗുപ്തയും കെജ്‌രിവാളും

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കും; ഉത്തരവിട്ട് ആഭ‍്യന്തര മന്ത്രി

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ 'ഹെലൻ ഓഫ് സ്പാർട്ട' അറസ്റ്റിൽ

2,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾ സ്വീകരിക്കില്ല; കടുത്ത തീരുമാനവുമായി പെട്രോൾ പമ്പ് അസോസിയേഷൻ