Sports

ഹാലണ്ടിന് ഗോൾവേട്ടയിൽ റെക്കോഡ്

മാഞ്ചസ്റ്റർ സിറ്റി വെസ്റ്റ് ഹാമിനെ കീഴടക്കിയപ്പോൾ നോർവീജിയൻ ഗോൾ മെഷീൻ കുറിച്ചത് സീസണിലെ തന്‍റെ മുപ്പത്തഞ്ചാം ഗോൾ

MV Desk

മാഞ്ചസ്റ്റർ: നോർവീജിയൻ ഗോൾ മെഷീൻ എർലിങ് ഹാലണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ തന്‍റെ മുപ്പത്തഞ്ചാം ഗോൾ കുറിച്ചു. മാഞ്ചസ്റ്റർ സിറ്റി എതിരില്ലാത്ത മൂന്നു ഗോളിന് വെസ്റ്റ് ഹാമിനെ കീഴടക്കിയ മത്സരത്തിന്‍റെ എഴുപതാം മിനിറ്റിൽ നേടിയ ഗോളോടെ പുതിയ ഗോൾ സ്കോറിങ് റെക്കോഡും ഹാലണ്ട് സ്വന്തം പേരിലാക്കി.

സീസണിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്നതിന്‍റെ റെക്കോഡ് അലൻ ഷിയററും ആൻഡി കോളുമാണ് പങ്കുവച്ചിരുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇവർക്കൊപ്പമെത്തിയ ഹാലണ്ട് ഇപ്പോൾ ഇരുവരെയും മറികടന്നിരിക്കുന്നു.

സീസണിൽ 42ലധികം മത്സരങ്ങൾ ലഭിച്ചിരുന്ന കാലത്താണ് ഷിയററും കോളും ഈ നേട്ടം സ്വന്തമാക്കിയത് എന്ന വസ്തുത ഹാലണ്ടിന്‍റെ നേട്ടത്തിനു മഹത്വം വർധിപ്പിക്കുന്നു. നിലവിൽ പരമാവധി 38 മത്സരങ്ങൾ മാത്രമാണ് പ്രീമിയർ ലീഗ് സീസണിൽ ഒരു ടീമിനു ലഭിക്കുക.

മാഞ്ചസ്റ്റർ സിറ്റിയിലെ തന്‍റെ ആദ്യ വർഷം വിവിധ ടൂർണമെന്‍റുകളിലായി ഇതിനകം 51 ഗോളുകൾ ഹാലണ്ട് നേടിക്കഴിഞ്ഞു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം