രോഹിത് ശർമയും വിരാട് കോലിയും 
Sports

അർധസെഞ്ചുറി: കോലിയും രോഹിത്തും ഒപ്പത്തിനൊപ്പം

ഇരുവര്‍ക്കും 12 അര്‍ധ സെഞ്ചുറികളാണുള്ളത്.

ലക്നൗ: ഏകദിന ലോകകപ്പിലെ അര്‍ധ സെഞ്ചുറികളുടെ എണ്ണത്തില്‍ വിരാട് കോലിയുടെ ഒപ്പമെത്തി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ഇരുവര്‍ക്കും 12 അര്‍ധ സെഞ്ചുറികളാണുള്ളത്. ഇംഗ്ലണ്ടിനെതിരേ അര്‍ധ സെഞ്ചുറി നേടിയതോടെയാണ് രോഹിത്, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനൊപ്പമെത്തിയത്. കോലി 32 ഇന്നിങ്സിലാണ് 12 ഫിഫ്റ്റിയിലെത്തിയത്. എന്നാല്‍ രോഹിത്തിന് 23 ഇന്നിങ്സുകൾ മാത്രമാണ് വേണ്ടിവന്നത്. ഇക്കാര്യത്തില്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മുന്നില്‍. 44 ഇന്നിങ്സിൽ നിന്ന് 21 അര്‍ധ സെഞ്ചുറികളാണ് സച്ചിന്‍ നേടിയത്.

രോഹിത്, കോലി എന്നിവരെ പോലെ ഷാക്കിബ് അല്‍ ഹസന്‍, കുമാര്‍ സംഗക്കാര എന്നിവരും 12 അര്‍ധ സെഞ്ചുറികള്‍ വീതം നേടിയവരാണ്. 34 ഇന്നിംഗ്സില്‍ നിന്ന് ബംഗ്ലാദേശ് ക്യാപ്റ്റനായ ഷാക്കിബ് ഇത്രയും ഫിഫ്റ്റികള്‍ നേടിയത്. മുന്‍ ശ്രീലങ്കന്‍ താരം കുമാര്‍ സംഗക്കാര 35 ഇന്നിംഗ്സില്‍ നിന്നും 12 ഫിഫ്റ്റി നേടി.

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്; സൗബിൻ അടക്കമുള്ളവരുടെ മുൻകൂർ ജാമ‍്യത്തിനെതിരേ സുപ്രീംകോടതിയിൽ ഹർജി

നിപ സമ്പർക്കപ്പട്ടികയിൽ ഉൾ‌പ്പെട്ട സ്ത്രീയുടെ മരണം; പരിശോധനാഫലം നെഗറ്റീവ്

പത്തനംതിട്ടയിൽ സിപിഎം- ബിജെപി സംഘർഷം; നാലു പേർക്ക് പരുക്ക്

പുൽവാമ ഭീകരാക്രമണം; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി

4 വർഷത്തെ ഇടവേളയ്ക്കു ശേഷം സ്റ്റാർ പേസർ തിരിച്ചെത്തി; പ്ലെയിങ് ഇലവൻ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്