'ഇവര് ഇരട്ടകളാ!', ഇഷാൻ കിഷനേയും ഹനുമാൻകൈൻഡിനേയും കണ്ട് ഞെട്ടി ആരാധകർ, വിഡിയോ വൈറൽ

 
Sports

'ഇവര് ഇരട്ടകളാ!', ഇഷാൻ കിഷനെയും ഹനുമാൻകൈൻഡിനെയും കണ്ട് ഞെട്ടി ആരാധകർ, വൈറൽ വിഡിയോ

റാപ്പറിന് തന്‍റെ പേരെഴുതിയ ജേഴ്സി ഇഷാൻ സമ്മാനിച്ചു

Manju Soman

ഇന്ത്യൻ ക്രിക്കറ്റ് താരം ഇഷാൻ കിഷനേയും റാപ്പർ ഹനുമാൻകൈൻഡിനേയും കണ്ട് ഞെട്ടി ആരാധകർ. ഇരുവരും തമ്മിലുള്ള രൂപ സാദൃശ്യമാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. കൊളംബോയിൽവെച്ച് നടന്ന ഇന്ത്യ - പാക് മത്സരത്തിൽ പരിപാടി അവതരിപ്പിക്കാനായി ഹനുമാൻകൈൻഡ് എത്തിയിരുന്നു. അതിനിടയിലാണ് ഇരുവരും കണ്ടുമുട്ടിയത്.

റാപ്പറിന് തന്‍റെ പേരെഴുതിയ ജേഴ്സി ഇഷാൻ സമ്മാനിച്ചു. ഇരുവരും ഒന്നിച്ചുള്ള വിഡിയോ ഐസിസിയാണ് പുറത്തുവിട്ടത്. ടു ഓഫ് എ കൈൻഡ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്. സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് വിഡിയോ. നിരവധി പേരാണ് വിഡിയോയ്ക്ക് താഴെ കമന്‍റുകളുമായി എത്തുന്നത്. ഇരുവരും ഇരട്ട സഹോദരന്മാരെപ്പോലെയുണ്ട് എന്നാണ് കമന്‍റുകൾ.

"സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുതെന്ന് ഇസ്ലാം പറയുന്നില്ല"; കാന്തപുരത്തിന്‍റെ വിവാദ പ്രസ്താവന തള്ളി ഐഎസ്എം

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർ‌എസ്എസിന്‍റെ രാഷ്ട്രീയ പദ്ധതി, കേരളത്തിലുണ്ടായിരുന്നത് ചതയ ദിന ഘോഷയാത്ര മാത്രം; പി. ജയരാജൻ

സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പ്രതി പാതിരാത്രി ഇറങ്ങിപ്പോയി