ഹാർദിക് പാണ്ഡ്യയും മഹിക ശർമയും

 
Sports

'എന്‍റെ ജീവിതത്തിൽ വിജയങ്ങൾ കൊണ്ടുവന്നവൾ', കാമുകിക്ക് 1.7 കോടിയുടെ ആഡംബര കാർ സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ

1.7 കോടി വില വരുന്ന മേഴ്സിഡസ് ബെൻസ് വി ക്ലാസാണ് മഹികയ്ക്ക് ഹാർദിക് സമ്മാനിച്ചത്

Manju Soman

ഇന്ത്യൻ ക്രിക്കറ്റിലെ സ്റ്റാറാണ് ഹാർദിക് പാണ്ഡ്യ. ക്രിക്കറ്റ് കരിയർ പോലെ താരത്തിന്‍റെ സ്വകാര്യ ജീവിതവും വാർത്തകളിൽ നിറയാറുണ്ട്. കാമുകി മഹിക ശർ‌മയുമായുള്ള താരത്തിന്‍റെ വിഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്. ഇപ്പോൾ താരം കാമുകിക്ക് ആഡംബര കാർ സ്നേഹ സമ്മാനമായി നൽകിയിരിക്കുകയാണ്.

1.7 കോടി വില വരുന്ന മേഴ്സിഡസ് ബെൻസ് വി ക്ലാസാണ് മഹികയ്ക്ക് ഹാർദിക് സമ്മാനിച്ചത്. വണ്ടിയ്ക്ക് മുന്നിൽ ഇരുവരും നിൽക്കുന്ന ചിത്രവും പുറത്തുവന്നു. ഇന്ത്യയിലെ ആദ്യത്തെ മേഴ്സിഡസ് ബെൻസ് വി ക്ലാസാണ് തന്‍റെ കാമുകിക്കായി സമ്മാനിച്ചത്. ആഡംബര കാറുകളോട് ഏറെ കമ്പമുള്ള ക്രിക്കറ്റ് താരമാണ് ഹാർദിക്. ആഴ്ചകൾക്ക് മുൻപ് താരം 12 കോടിയുടെ ഫറാറി താരം സ്വന്തമാക്കിയിരുന്നു.

ലോകകപ്പ് വിജയത്തിനു പിന്നാലെ മഹികയ്ക്കൊപ്പമുള്ള ഹാർദിക്കിന്‍റെ ആഘോഷം വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു. പിന്നാലെ മഹികയോടുള്ള ഇഷ്ടം തുറന്നു പറഞ്ഞ് താരം രംഗത്തെത്തിയിരുന്നു. മഹിക ജീവിതത്തിൽ വന്നതോടെ തന്‍റെ ജീവിതത്തിൽ വിജയങ്ങളുണ്ടായി എന്നാണ് താരം പറഞ്ഞത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

അമെരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് നിർമാണശാല അയോവയിൽ വരുന്നു; സ്ഥാപിക്കുന്നത് എസ്സാർ ഗ്രൂപ്പ്

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ വൻ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം