ഹാർദിക് പാണ്ഡ്യയെ പരുക്കുകൾ വിടാതെ പിന്തുടരുന്നു.

 

File

Sports

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

വലതു കണങ്കാലിനു പരുക്കേറ്റ ഹാർദിക്കിന് കുറഞ്ഞത് മൂന്നു ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്

Sports Desk

ന്യൂഡൽഹി: ഇന്ത്യയുടെ സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയെ പരുക്ക് വിടാതെ പിന്തുടരുന്നു. വലതു കണങ്കാലിനു പരുക്കേറ്റ ഹാർദിക്കിന് കുറഞ്ഞത് മൂന്നു ആഴ്ചത്തെ വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോർട്ട്.

ഒക്റ്റോബർ അവസാനം ന്യൂസിലൻഡിനെതിരേ അവരുടെ നാട്ടിൽ നടക്കുന്ന നിശ്ചിത ഓവർ ക്രിക്കറ്റ് പരമ്പരയും ഹാർദിക്കിന് നഷ്ടമാകും. അതിനു മുൻപ് എ ടീമിൽ ഉൾപ്പെടുത്തി മത്സരക്ഷമത പരിശോധിക്കാനും ഉദ്ദേശിച്ചിരുന്നു.

ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമിലേക്കും ഹാർദിക്കിനെ സെലക്റ്റർമാർ പരിഗണിച്ചിരുന്നതാണ്. എന്നാൽ, അഫ്ഗാനിസ്ഥാനുമായുള്ള ട്വന്‍റി20 പരമ്പരയ്ക്ക് തൊട്ടുമുൻപ് ഹാർദിക്കിന്‍റെ കാൽമുട്ടിന് വേദന അനുഭവപ്പെട്ടു. സ്കാനിങ്ങിൽ കാലിനു പരുക്കുണ്ടെന്ന് വ്യക്തമാകുകയായിരുന്നു.

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം

"ബിജെപി സ്ഥാനാർഥിയാകാൻ ജ്ഞാനേഷ് കുമാർ നിർബന്ധിച്ചു"; വെളിപ്പെടുത്തലുമായി ജിജി തോംസൺ

എസ്ഐആർ: എല്ലാ തീരുമാനങ്ങളും ഏകകണ്ഠമായിരുന്നു എന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

ഏഷ്യൻ ഗെയിംസിൽ രണ്ടാം വെള്ളിയുമായി കോഴിക്കോട്ടുകാരി