ഹർഷിത് റാണ

 
Sports

ഐപിഎൽ നഷ്ടമായ ഹർഷിത് റാണയ്ക്ക് അഫ്ഗാൻ പരമ്പരയിൽ അവസരം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചാൽ കായികക്ഷമത നോക്കി താരത്തിന് വിദേശ പര‍്യടനങ്ങളിൽ അവസരം നൽകിയേക്കും

Aswin AM

ന‍്യൂഡൽഹി: അഫ്ഗാനിസ്ഥാനെതിരായ മൂന്നാം ഏകദിന പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിലേക്ക് പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തി. പരുക്കിനെത്തുടർന്ന് ഏറെ നാളുകളായി താരത്തെ ടീമിലെടുത്തിരുന്നില്ല.

ഇപ്പോൾ അയർലൻഡ്- ഇംഗ്ലണ്ട് പരമ്പരകൾക്ക് മുൻപായി കഴിവ് തെളിയിക്കാൻ താരത്തിന് മറ്റൊരു അവസരം കൂടി വന്നെത്തിയിരിക്കുകയാണ്. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ചാൽ കായികക്ഷമത നോക്കി താരത്തിന് വിദേശ പര‍്യടനങ്ങളിൽ അവസരം നൽകിയേക്കും.

ഔദ‍്യോഗിക പ്രസ്താവന‍യിലൂടെയാണ് ബിസിസിഐ ഇക്കാര‍്യം അറിയിച്ചത്. ഇത്തവണത്തെ ഐപിഎൽ സീസണും പരുക്കു മൂലം ഹർഷിത് റാണയ്ക്ക് നഷ്ടമായിരുന്നു. 2026 ജനുവരിയിൽ ന‍്യൂസിലൻഡിനെതിരേയാണ് ഹർഷിത് അവസാനമായി ഇന്ത‍്യയ്ക്ക് വേണ്ടി കളിച്ചത്. യുവ പേസർമാരായ ഗുർനുർ ബ്രാറിനെയും ഐപിഎല്ലിൽ മികച്ച പ്രകടനം കാഴ്ചവച്ച പ്രിൻസ് യാദവിനെയും മാറ്റി ഹർഷിത് റാണയ്ക്ക് ടീം മാനേജ്മെന്‍റ് അവസരം നൽകുമോയെന്നാണ് കണ്ടറിയേണ്ടത്.

കോടതിയെ കളിയാക്കരുത്; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് കേസിൽ അന്വേഷണ സംഘത്തിനെതിരേ ഹൈക്കോടതി

നീറ്റ് ക്രമക്കേട്: ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബങ്ങൾക്ക് ഒരു കോടി നഷ്ടപരിഹാരം നൽകണം; ആവശ‍്യവുമായി പാറ്റകൾ

വീണ വിജയന്‍റെ ബാങ്ക് ലോക്കറിൽ ഇഡിയുടെ പരിശോധന; മാസപ്പടി കേസിൽ നിർണായക നീക്കം

പരസ്ത്രീ ബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദിച്ച കേസ്: ബിജെപി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

റാഗിങ് തടയാന്‍ സിദ്ധാര്‍ഥന്റെ പേരില്‍ ആപ്പും നിയമവും