ഹഷ്മത്തുള്ള ഷാഹിദി

 
Sports

അയർലൻഡ് പരമ്പരയ്ക്ക് മുൻപ് അഫ്ഗാനിസ്ഥാൻ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹഷ്മത്തുള്ള ഷാഹിദി; ആരാകും പുതിയ ക‍്യാപ്റ്റൻ‍?

വ‍്യക്തിപരമായ തീരുമാനങ്ങളാലാണ് ക‍്യാപ്റ്റൻ സ്ഥാനം ഒഴിയുന്നതെന്ന് താരം വ‍്യക്തമാക്കിയിട്ടുണ്ട്

Aswin AM

കാബുൾ: ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ഹഷ്മത്തുള്ള ഷാഹിദി. സമൂഹമാധ‍്യമങ്ങളിലൂടെയാണ് ക‍്യാപ്റ്റൻ സ്ഥാനം ഒഴിയുകയാണെന്ന കാര‍്യം താരം അറിയിച്ചത്. വ‍്യക്തിപരമായ തീരുമാനങ്ങളാണ് ഇതിനു പിന്നില്ലെന്ന് താരം വ‍്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ പകരം പുതിയ ക‍്യാപ്റ്റനെ ഇതുവരെ അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പ്രഖ‍്യാപിച്ചിട്ടില്ല. അടുത്ത മാസം അയർലൻഡിനെതിരേ നടക്കാനിരിക്കുന്ന 5 മത്സര ഏകദിന പരമ്പരയ്ക്ക് മുൻ‌പായി അഫ്ഗാനിസ്ഥാൻ പുതിയ ക‍്യാപ്റ്റനെ തെരഞ്ഞെടുത്തേക്കും. ഓപ്പണിങ് ബാറ്റർ റഹ്മാനുള്ള ഗുർബാസ്, റാഷിദ് ഖാൻ തുടങ്ങിയ താരങ്ങളെ ക‍്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാനാണ് കൂടുതൽ സാധ‍്യത.

2022ന്‍റെ തുടക്കത്തിലാണ് ഹഷ്മത്തുള്ള ഷാഹിദി അഫ്ഗാനിസ്ഥാന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്. തുടർന്ന് 2023ലെ ഏകദിന ലോകകപ്പ്, 2025ലെ ഐസിസി ചാംപ‍്യൻസ് ട്രോഫി അടക്കമുള്ള ടൂർണമെന്‍റുകളിൽ താരം ടീമിനെ നയിച്ചു. നിലവിൽ അഫ്ഗാനിസ്ഥാൻ ടെസ്റ്റ് ടീമിന്‍റെ ക‍്യാപ്റ്റനാണ് ഹഷ്മത്തുള്ള.

2023 ലോകകപ്പിൽ ഇന്ത‍്യയ്ക്കെതിരേ 80 പന്തിൽ നിന്നും 88 റൺസ് അടിച്ചെടുത്ത് ക‍്യാപ്റ്റൻ എന്ന നിലയിൽ ഹഷ്മത്തുള്ള തിളങ്ങിയിരുന്നു. ഹഷ്മത്തുള്ള ടീമിന്‍റെ ക‍്യാപ്റ്റനായിരുന്ന സമയത്താണ് ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ശ്രീലങ്ക, നെതർലൻഡ് എന്നീ ടീമുകളെ 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാൻ പരാജയപ്പെടുത്തിയത്. ഏകദിനത്തിൽ താരമായി തുടരുമെന്നാണ് ഹഷ്മത്തുള്ള വ‍്യക്തമാക്കിയിട്ടുള്ളത്.

പിണറായിക്കെതിരേ കേസെടുക്കാൻ ഇഡി; നിയമോപദേശം തേടുമെന്ന് ചെന്നിത്തല

ആരവല്ലി മലനിരകളുടെ സംരക്ഷണം: നവംബർ 30നകം റിപ്പോർട്ട് നൽകണം

പ്രിയ വർഗീസ് കേസിൽ കണ്ണൂർ സർവകലാശാലയ്ക്കു വേണ്ടി ഹാജരായത് രണ്ട് അഭിഭാഷകർ; കോടതിയിൽ നാടകീയ രംഗങ്ങൾ

"രാഷ്‌ട്രീയ പക പോക്കൽ"; അന്വേഷണം പിണറായിയിലേക്ക് എത്തിക്കാനാണ് ഇഡിയുടെ ശ്രമമെന്ന് എം.വി. ഗോവിന്ദൻ

വനിതാ ജീവനക്കാർ മാറി നിൽക്കണമെന്ന് ഹൈന്ദവ സംഘം; ഐഫൽ ഗോപുരം അടച്ചിട്ടു, പ്രതിഷേധം