റാഷിദ് ഖാൻ

 
Sports

റാഷിദ് ഖാന്‍റെ ക‍്യാപ്റ്റൻ സ്ഥാനം തെറിച്ചു; അഫ്ഗാനിസ്ഥാന് പുതിയ ക‍്യാപ്റ്റൻ

ഓപ്പണിങ് ബാറ്റർ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്‍റെ പുതിയ ക‍്യാപ്റ്റൻ

Aswin AM

കാബുൾ: ടി20 ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാൻ താരം റാഷിദ് ഖാനെ ക‍്യാപ്റ്റൻ സ്ഥാനത്തു നിന്നും നീക്കി. ഇന്ത‍്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ അഫ്ഗാനിസ്ഥാൻ പുറത്തായതാണ് റാഷിദ് ഖാന് തിരിച്ചടിയായതെന്നാണ് വിവരം.

ഓപ്പണിങ് ബാറ്റർ ഇബ്രാഹിം സദ്രാനാണ് അഫ്ഗാനിസ്ഥാന്‍റെ പുതിയ ക‍്യാപ്റ്റൻ. ശ്രീലങ്കയ്ക്കെതിരേ വരാനിരിക്കുന്ന പരമ്പര മുതൽ ഇബ്രാഹിം സദ്രാൻ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കും. മാർച്ച് 13നാണ് ശ്രീലങ്കയ്ക്കെതിരായ പരമ്പര ആരംഭിക്കുന്നത്. 48 മത്സരങ്ങൾ അഫ്ഗാനിസ്ഥാനെ നയിച്ച ക‍്യാപ്റ്റനായിരുന്നു റാഷിദ് ഖാൻ. അതിൽ നിന്നും 26 തവണ വിജയിച്ചിട്ടുണ്ട്.

21 തവണ പരാജയം അറിയുകയും ചെയ്തു. 2024 ടി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ സെമി ഫൈനലിൽ എത്തിച്ചതാണ് റാഷിദ് ഖാന്‍റെ ക‍്യാപ്റ്റൻ എന്ന നിലയിലുള്ള മികച്ച നേട്ടം. പുതിയ ക‍്യാപ്റ്റൻ എത്തുന്നതോടെ ടീമിന് കൂടുതൽ വിജയം നേടാൻ സാധിക്കുമെന്നാണ് ടീം മാനേജ്മെന്‍റും ആരാധകരും പ്രതീക്ഷിക്കുന്നത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും