harry brook

 
Sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ഒന്നാം സ്ഥാനത്തിന് പുതിയ അവകാശി, ആദ‍്യ പത്തിൽ 2 ഇന്ത‍്യൻ താരങ്ങൾ

സീനിയർ താരം ജോ റൂട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനതെത്തിയത്

Aswin AM

ലണ്ടൻ: ഐസിസി ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. 869 റേറ്റിങ് പോയിന്‍റുകളാണ് ഹാരി ബ്രൂക്കിനുള്ളത്. സീനിയർ താരം ജോ റൂട്ടിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ഹാരി ബ്രൂക്ക് ഒന്നാം സ്ഥാനതെത്തിയത്.

ന‍്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ‍്യ മത്സരത്തിൽ മോശം പ്രകടനം കാഴ്ചവച്ചതാണ് റൂട്ടിന് തിരിച്ചടിയായത്. രണ്ട് ഇന്നിങ്സുകളിൽ നിന്നും വെറും 9 റൺസ് മാത്രമെ താരത്തിന് നേടാനായുള്ളൂ.

ഇതേ മത്സരത്തിലെ ഒന്നാം ഇന്നിങ്സിൽ ഹാരി ബ്രൂക്ക് അർധസെഞ്ചുറി നേടി തിളങ്ങിയിരുന്നു. 853 റേറ്റിങ് പോയിന്‍റുകളുമായി ഓസ്ട്രേലിയൻ താരം ട്രാവിസ് ഹെഡാണ് രണ്ടാം സ്ഥാനത്ത്. ഇന്ത‍്യൻ താരങ്ങളായ ശുഭ്മൻ ഗിൽ, യശസി ജയ്സ്വാൾ എന്നിവർക്കു മാത്രമാണ് പട്ടികയിൽ ആദ‍്യ പത്തിൽ ഇടം പിടിക്കാനായത്. ശുഭ്മൻ ഗിൽ എട്ടാം സ്ഥാനത്തും ജയ്സ്വാൾ ഒൻപതാം സ്ഥാനത്തുമാണ്.

മാസപ്പടിക്കേസിൽ വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണത്തിന് സാധ‍്യത; സർക്കാരിന്‍റെ അന്വേഷണ തീരുമാനം ഉടൻ

എസ്എസ്എൽസി പരീക്ഷയിലെ മിനിമം മാർക്ക് ഈ വർഷം നടപ്പാക്കില്ല, പഴയ രീതി തുടരാൻ തീരുമാനം

ഭക്ഷ്യവിഷബാധ; കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് തട്ടിപ്പ്; മുൻ സർക്കാർ ദുരന്ത നിവാരണ ഫണ്ടും വിനിയോഗിക്കാൻ ശ്രമിച്ചു

'വിദ‍്യാർഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവകലാശാലയുടെ നീക്കം അപലപനീയം'; പിണറായി വിജയൻ