.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ നാലാം ജയവുമായി ന്യൂസിലൻഡ്. ഇംഗ്ലണ്ടിനെ അട്ടിമറിച്ച കരുത്തുമായെത്തിയ അഫ്ഗാനിസ്ഥാനെ 149 റൺസിനാണ് കിവീസ് തകർത്തുവിട്ടത്. ആദ്യം ബാറ്റ് ചെയ്ത് ന്യൂസിലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ നേടിയ 288 റൺസിന് മറുപടി പറഞ്ഞ അഫ്ഗാൻ 34.4 ഓവറിൽ 139 റൺസിന് പുറത്തായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മിച്ചൽ സാന്റ്നറും ലോക്കി ഫെർഗൂസനുമാണ് കിവീസ് വിജയത്തിൽ നിർണായകമായത്. ട്രെന്‍ഡ് ബൗൾട്ട് രണ്ടും മാറ്റ് ഹെൻട്രി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 36 റൺസെടുത്ത റഹ്മത്ത് ഷായാണ് അഫ്ഗാൻ നിരയിലെ ടോപ് സ്കോറർ.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ന്യൂസീലന്‍ഡ് 50 ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട കിവീസിനെ ഗ്ലെന്‍ ഫിലിപ്സും ടോം ലാഥവും ചേര്‍ന്ന കൂട്ടുകെട്ടാണ് രക്ഷിച്ചത്. അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നെടുത്ത 144 റണ്‍സ് കിവീസ് ഇന്നിങ്സില്‍ നിര്‍ണായകമായി. അഫ്ഗാനുവേണ്ടി നവീന്‍ ഉള് ഹഖ്, അസ്മത്തുള്ള ഒമര്‍സായ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.