ഇനി വൈഭവിന്‍റെ കളി നീല കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ‍്യാപിച്ചു

 
Sports

വൈഭവിന്‍റെ കളി ഇനി നീലക്കുപ്പായത്തിൽ; ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ടീം പ്രഖ‍്യാപിച്ചു

ഐപിഎല്ലിലെ മിന്നും പ്രകടനമാണ് വൈഭവിന് ഇന്ത‍്യൻ എ ടീമിലേക്ക് വഴിയൊരുക്കിയത്

Aswin AM

ന‍്യൂഡൽഹി: ജൂൺ 9ന് ശ്രീലങ്കയിൽ ആരംഭിക്കുന്ന ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീമിനെ പ്രഖ‍്യാപിച്ചു. തിലക് വർമ നയിക്കുന്ന 15 അംഗ ടീമിൽ വൈഭവ് സൂര‍്യവംശി അടക്കമുള്ളവർ ഇടം നേടിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎൽ സീസണിൽ 11 മത്സരങ്ങളിൽ നിന്നു 440 റൺസ് വൈഭവ് അടിച്ചെടുത്തു കഴിഞ്ഞു.

ഐപിഎല്ലിലെ മിന്നും പ്രകടനമാണ് താരത്തിന് ഇന്ത‍്യൻ ടീമിലേക്ക് വഴിയൊരുക്കിയത്. വൈഭവിനെ കൂടാതെ ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത പഞ്ചാബ് കിങ്സ് താരങ്ങളായ പ്രിയാംശ് ആര‍്യ, പ്രഭ്‌സിമ്രൻ സിങ് എന്നിവരെയും ടീമിലെടുത്തിട്ടുണ്ട്. ശ്രീലങ്ക എ, അഫ്ഗാനിസ്ഥാൻ എ എന്നീ ടീമുകളുമായി ഇന്ത‍്യ എ ടീം ഏറ്റുമുട്ടും.

ഐപിഎല്ലിനു ശേഷം ആരംഭിക്കുന്ന പരമ്പര ജൂൺ 21നാണ് അവസാനിക്കുന്നത്. ശ്രീലങ്ക എയ്ക്കെതിരേ ഇന്ത‍്യ എ ടെസ്റ്റ് മത്സരങ്ങളും കളിക്കും. ഈ മത്സരങ്ങൾ‌ക്കുള്ള ടീമിനെ പിന്നീട് പ്രഖ‍്യാപിക്കുമെന്ന് ബിസിസിഐ വ‍്യക്തമാക്കി. ടെസ്റ്റ് മത്സരങ്ങൾ ഗാലെയിലും വൈറ്റ് ബോൾ മത്സരങ്ങൾ ദാംബുള്ളയിലുമായിരിക്കും കളിക്കുക.

ത്രിരാഷ്ട്ര പരമ്പരയ്ക്കുള്ള ഇന്ത‍്യ എ ടീം: തിലക് വർമ (ക‍്യാപ്റ്റൻ‌), പ്രിയാംശ് ആര‍്യ, വൈഭവ് സൂര‍്യവംശി, റിയാൻ പരാഗ് (വൈസ് ക‍്യാപ്റ്റൻ), ആയുഷ് ബദോനി, നിഷാന്ത് സിന്ധു, ഹർഷ് ദുബെ, സൂര‍്യാംശ് ഷെഡ്ഗെ, പ്രഭ്‌സിമ്രൻ സിങ് (വിക്കറ്റ് കീപ്പർ), കുമാർ കുശാഗ്ര (വിക്കറ്റ് കീപ്പർ), വിപ്രജ് നിഗം, യഷ് ഠാക്കൂർ, യുദ്ധ്‌വീർ സിങ്, അൻഷുൽ കാംഭോജ്, അർഷദ് ഖാൻ.

ഓപ്പറേഷൻ തൂഫാൻ: ഇതരസംസ്ഥാന തൊഴിലാളികളുമായി സംവദിക്കാൻ രമേശ് ചെന്നിത്തല പെരുമ്പാവൂരിൽ

മുസ്‌ലിം സമുദായത്തെയും ജിഫ്രി തങ്ങളെയും അധിക്ഷേപിച്ചു: ആർ.വി. ബാബുവിനെതിരേ കേസ്

ജൂലൈ 15 മുതൽ ബീഫിന് വിലക്കൂടും; വർധിക്കുക കിലോയ്ക്ക് 100 രൂപ വരെ!

വിശ്വരൂപം കാട്ടി സ്പെയിൻ; ഓസ്ട്രിയ മുങ്ങി

"കഴിച്ചത് ബിയർ, തെറ്റ് സമ്മതിക്കുന്നു"; വിവാ​ദത്തിൽ പ്രതികരണവുമായി 'ഹെലൻ ഓഫ് സ്പാർട്ട'