ശ്രീലങ്ക എ ടീമിനെതിരേ പന്തെറിയുന്ന ഇന്ത്യൻ പേസ് ബൗളർ അക്വിബ് നബി.

 
Sports

ഇന്ത്യ എ - ശ്രീലങ്ക എ അനൗദ്യോഗിക ടെസ്റ്റ് സമനില

312 റൺസ് വിജയ ലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ ശ്രീലങ്ക എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 70 റൺസ് എടുത്തു നിൽക്കെ മത്സരം അവസാനിച്ചു.

Sports Desk

ഗാലെ: ഇന്ത്യ എ ടീമും ശ്രീലങ്ക എ ടീമും തമ്മിലുള്ള അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റ് മത്സരം സമനിലയിൽ അവസാനിച്ചു. 312 റൺസ് വിജയ ലക്ഷ്യം മുന്നിൽക്കണ്ട് ഇറങ്ങിയ ശ്രീലങ്ക എ നാലാമത്തെയും അവസാനത്തെയും ദിവസം കളി അവസാനിക്കുമ്പോൾ 70/2 എന്ന നിലയിലായിരുന്നു.

നേരത്തെ, 189/8 എന്ന നിലയിൽ ഇന്ത്യ എ രണ്ടാമിന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്സിൽ 452/6 എന്ന നിലയിലും ഡിക്ലയർ ചെയ്തിരുന്നു. ശ്രീലങ്ക ആദ്യ ഇന്നിങ്സിൽ 330 റൺസിന് ഓൾഔട്ടായിരുന്നു. ഇന്ത്യക്കു വേണ്ടി അക്വിബ് നബി നാല് വിക്കറ്റ് നേടി.

ദേവദത്ത് പടിക്കൽ (67) മാത്രമാണ് രണ്ടാമിന്നിങ്സിൽ ഇന്ത്യക്കായി അർധ സെഞ്ചുറി നേടിയത്. ആദ്യ ഇന്നിങ്സിൽ ഓപ്പണർ സായ് സുദർശനും ക്യാപ്റ്റൻ ധ്രുവ് ജുറെലും സെഞ്ചുറി നേടിയിരുന്നു.

ബംഗാളിൽ മുസ്ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി നീക്കിയോ? സംസ്ഥാന സർക്കാരിനോട് കൽക്കട്ട ഹൈക്കോടതി

പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രി സുഖ്‌ബീർ സിങ് ബാദലിന് നേരെ ആക്രമണം; കൈയ്ക്ക് പരുക്ക്

പൈലറ്റുമാർക്ക് നിർബന്ധിത മയക്കുമരുന്ന് പരിശോധന; നിർണായക നീക്കവുമായി എയർ ഇന്ത്യ

ഇക്വഡോറിൽ 469 കിലോ കൊക്കെയ്ൻ പിടികൂടി; പാക്കറ്റുകളിൽ ഫുട്ബോൾ താരം എർലിങ് ഹാലൻഡിന്‍റെ ചിത്രം

തൊട്ടടുത്ത ക്ലാസിലെ ശബ്‌ദം പ്രകോപനമായി; വിദ‍്യാർഥിനികളെ ക്രൂരമായി മർദിച്ച് അധ‍്യാപിക, കേസ്