മത്സരത്തിൽ നിന്ന്

 
Sports

ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പിൽ ഇന്ത‍്യയുടെ ഗായത്രി-ട്രീസ സഖ‍്യത്തിന് വെങ്കലം; ചൈനയോട് പൊരുതിതോറ്റു

ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് സഖ‍്യത്തോടാണ് ഇന്ത‍്യ തോൽവി അറിഞ്ഞത്

Aswin AM

ന‍്യൂഡൽഹി: ലോക ബാഡ്മിന്‍റൺ ചാംപ‍്യൻഷിപ്പ് ഡബിൾസ് സെമി ഫൈനലിൽ ഇന്ത‍്യയ്ക്ക് വെങ്കലം. ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ‍്യം ഒന്നാം സ്ഥാനത്തുള്ള ചൈനയോട് പൊരുതിതോറ്റു.

ചൈനയുടെ ലിയു ഷെങ്ഷു-ടാൻ നിങ് സഖ‍്യത്തോടാണ് ഇന്ത‍്യ തോൽവി അറിഞ്ഞത്. ഇവർ ദക്ഷിണ കൊറിയയുടെ ബേയ്ക് ഹാ നാ- ലീ സോ ഹീ സഖ‍്യത്തെ ഫൈനലിൽ നേരിടും.

സ്കോർ: 21-18, 13-21, 8-21.

രണ്ടും മൂന്നും ഗെയിമുകളിൽ ഇന്ത‍്യൻ സഖ‍്യത്തിനെതിരേ ആധിപത‍്യം സ്ഥാപിക്കാൻ ചൈനയ്ക്ക് കഴിഞ്ഞു. 15 വർ‌ഷങ്ങൾക്ക് ശേഷമാണ് ഇന്ത‍്യ വനിതാ ഡബിൾസ് ലോക ചാംപ‍്യൻഷിപ്പിൽ മെഡൽ നേടുന്നത്. നേരത്തെ 2011ൽ ജ്വാല ഗുട്ട- അശ്വിനി പൊന്നപ്പ എന്നിവരാണ് വനിതാ ഡബിൾസിൽ വെങ്കല മെഡൽ നേടിയിട്ടുള്ളത്.

കന്നിയങ്കത്തിൽ കിരീടം ചൂടി 'അരോമ'; ആവേശത്തിലാറാടിച്ച് നെഹ്റു ട്രോഫി വള്ളംകളി

ന്യൂനമർദം, ചക്രവാതച്ചുഴി; തിരുവോണം വരെ മഴയ്ക്ക് സാധ്യത

വർഷങ്ങളായി മുടങ്ങി കിടക്കുന്ന സ്കൂൾ കെട്ടിട നിർമാണം പൂർത്തിയാക്കണം; കുത്തിയിരുപ്പ് സമരവുമായി ജെൻ ആൽഫകൾ

പൊലീസ് സ്റ്റേഷനു മുന്നിൽ റീൽസ് ചിത്രീകരണം നടത്തി ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ; അന്വേഷണമാരംഭിച്ചു

നവജാത ശിശുക്കൾക്ക് ഒരു ഗ്രാമിന്‍റെ സ്വർണ മോതിരം; ജ്വല്ലറികൾക്ക് കരാർ നൽകി വിജയ് സർക്കാർ