മത്സരത്തിൽ നിന്നും

 
Sports

ക്രുണാൾ പാണ്ഡ‍്യ ഒരോവറിൽ വഴങ്ങിയത് 31 റൺസ്; ഹോങ്കോങ് സിക്സസിൽ ഇന്ത‍്യയെ തോൽപ്പിച്ച് പാക്കിസ്ഥാൻ

ഇന്ത‍്യ നിശ്ചിത 6 ഓവറിൽ ഉയർത്തിയ 89 റൺസ് വിജയലക്ഷ‍്യം പാക്കിസ്ഥാൻ 3.5 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു

Aswin AM

ഹോങ്കോങ്: പാക്കിസ്ഥാനെതിരായ ഹോങ്കോങ് സിക്സസ് മത്സരത്തിൽ ഇന്ത‍്യയ്ക്ക് തോൽവി. ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ നിശ്ചിത 6 ഓവറിൽ ഉയർത്തിയ 89 റൺസ് വിജയലക്ഷ‍്യം പാക്കിസ്ഥാൻ 3.5 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഓപ്പണിങ് ബാറ്റർ ഖവാജ നഫായി (12 പന്തിൽ 41), ക‍്യാപ്റ്റൻ അബ്ബാസ് അഫ്രീദി (8 പന്തിൽ 35 റൺസ്) എന്നിവരുടെ തകർപ്പൻ പ്രകടനത്തിന്‍റെ ബലത്തിലാണ് പാക്കിസ്ഥാൻ വിജയിച്ചത്.

ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യയ്ക്കു വേണ്ടി ശശാങ്ക് സിങ് ( 11 പന്തിൽ 40) മാത്രമാണ് തിളങ്ങിയത്. രാഹുൽ ത്രിപാതി (9), രാഹുൽ തെവാട്ടിയ (0), ക്രുണാൾ പാണ്ഡ‍്യ (0) അടക്കമുള്ളവർ നിരാശപ്പെടുത്തി. നിതീഷ് റാണ 14 പന്തിൽ നിന്നും 19 റൺസ് നേടി റിട്ടയേർഡ് ഹർട്ടായി മടങ്ങിയപ്പോൾ ടി. നടരാജൻ 6 പന്തിൽ നിന്നും 12 റൺസ് അടിച്ചെടുത്തു.

ഇന്ത‍്യയുടെ ക‍്യാപ്റ്റൻ ക്രുണാൾ പാണ്ഡ‍്യ ഒരോവറിൽ നിന്നം 31 റൺസാണ് വഴങ്ങിയത്. ഐപിഎല്ലിൽ കാഴ്ചവച്ച പ്രകടനമൊന്നും താരത്തിൽ നിന്നും കാണാൻ സാധിച്ചില്ല. ടി. നടരാജൻ 28 റൺസും രാഹുൽ തെവാട്ടിയ 18 റൺസും ശശാങ്ക് സിങ് 14 റൺസും വിട്ടുകൊടുത്തു. യുഎഇയ്ക്കെതിരേയാണ് ഇന്ത‍്യയുടെ അടുത്ത മത്സരം.