സ്വര്‍ണം അമ്പെയ്‌തിട്ട് ഇന്ത്യന്‍ വനിതകള്‍; ഫൈനലില്‍ ചൈനയെ കീഴടക്കി
നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വീണ്ടും സ്വര്‍ണം. വനിതാ അമ്പെയ്ത്ത് കോംപൗണ്ട് ടീം ഇനത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഫൈനലില്‍ ചൈനയെ പിന്തള്ളിയാണ് ഇന്ത്യയുടെ നേട്ടം. ജ്യോതി സുരേഘ, പ്രിതിക പ്രദീപ്, ചികിത തനിപ്രതി എന്നിവരടങ്ങുന്ന ടീമിനാണ് സുവര്‍ണനേട്ടം.
ബുധനാഴ്ച പുലർച്ചെ നടന്ന സെമി ഫൈനലിൽ ദക്ഷിണ കൊറിയയെ തകർത്താണ് ഇന്ത്യൻ ടീം ഫൈനലിൽ കയറിയത്. ഫൈനലിലെ നാല് റൗണ്ടിലും ചൈനയെക്കാള്‍ മികച്ച പോയിന്‍റ് നേടിയിരുന്നു. നാലാം റൗണ്ടില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങളും 10 പോയിന്‍റ് വീതം നേടി.
സ്ക്വാഷ് ഇനത്തിൽ തൻവി ഖന്നയും അനഹത് സിങ് അടങ്ങുന്ന വനിതാ ടീം സെമിഫൈനലിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യക്കായി മറ്റൊരു മെഡൽ കൂടി ഉറപ്പായിട്ടുണ്ട്. ഹോക്കിയിൽ ഫൈനൽ ഉറപ്പിക്കാനായി ഇന്ത്യൻ വനിതാ ടീം ദക്ഷിണ കൊറിയയെ നേരിടും. ജൂഡോ താരം അസ്മിത ദേവും ബുധനാഴ്ച മത്സരത്തിനിറങ്ങും.