ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിനിടെ ക്യാച്ചെടുക്കുന്ന അക്ഷർ പട്ടേൽ.
നിഷിൻ: ഏഷ്യൻ ഗെയിംസ് പുരുഷ വിഭാഗം ക്രിക്കറ്റിൽ തിങ്കളാഴ്ച നടത്താനിരുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ രണ്ടും മഴ കാരണം മുടങ്ങി. രണ്ടാം മത്സരത്തിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനുമാണ് ഏറ്റുമുട്ടേണ്ടിയിരുന്നത്. കളി നടക്കാത്തതിനാൽ ഉയർന്ന റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടി.
ഹോങ്കോങ്ങും പാക്കിസ്ഥാനും തമ്മിലുള്ള ആദ്യ ക്വാർട്ടർ ഫൈനലും മഴ കാരണം മുടങ്ങിയിരുന്നു. റാങ്കിങ്ങിന്‍റെ അടിസ്ഥാനത്തിൽ പാക്കിസ്ഥാൻ സെമി ഫൈനലിലെത്തുകയും ചെയ്തു.
ചൊവ്വാഴ്ചത്തെ ശ്രീലങ്ക - നേപ്പാൾ മത്സരത്തിലെ വിജയകളായിരിക്കും സെമി ഫൈനലിൽ ഇന്ത്യയുടെ എതിരാളികൾ. ഈ മത്സരവും മുടങ്ങിയാൽ ശ്രീലങ്ക സെമിയിലെത്തും.