ബെൻ ഡക്കറ്റും ക്രോളിയും പുറത്ത്; മൂന്നാം ടെസ്റ്റിൽ ഇന്ത‍്യക്ക് മികച്ച തുടക്കം

 
Sports

മൂന്നാം ടെസ്റ്റ്: സമ്മർദത്തിൽ ഇംഗ്ലണ്ട്

നിതീഷ് കുമാർ റെഡ്ഡിക്ക് രണ്ട് വിക്കറ്റ്, ജസ്പ്രീത് ബുംറയ്ക്കും രവീന്ദ്ര ജഡേജയ്ക്കും ഓരോ വിക്കറ്റ്. ആദ്യ ദിവസം ഒരു സിക്സർ പോലും നേടാതെ ഇംഗ്ലണ്ട്.

ലോർഡ്സ്: 'ബാസ്ബോൾ' മാറ്റിവച്ച് കരുതലോടെ ഇന്ത്യൻ പേസ് ആക്രമണത്തെ നേരിട്ട ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റിന്‍റെ അവസാന സെഷനിൽ തകർച്ചയിലേക്ക്. നിലയുറപ്പിച്ച ഒലി പോപ്പിനെയും (104 പന്തിൽ 44) ഹാരി ബ്രൂക്കിനെയും (20 പന്തിൽ 11) അവസാന സെഷന്‍റെ തുടക്കത്തിൽ നഷ്ടമായ ആതിഥേയർ പ്രതിസന്ധി മുന്നിൽക്കാണുന്നുണ്ട്. ജോ റൂട്ടും (191 പന്തിൽ 91) ക്യാപ്റ്റൻ ബെൻ സ്റ്റോക്സുമാണ് (102 പന്തിൽ 39) ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ ക്രീസിൽ. നാല് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് ഇംഗ്ലണ്ട് ഇതുവരെ നേടിയത്. ആദ്യ ദിവസം ഒരു സിക്സർ പോലും ഇംഗ്ലണ്ട് ബാറ്റർമാർ നേടിയിട്ടില്ലെന്നത് മത്സരത്തിൽ ഇന്ത്യൻ ബൗളർമാർ കൈയാളിയ നിയന്ത്രണത്തിനു സാക്ഷ്യം.

ഇന്ത്യയ്ക്കു വേണ്ടി നിതീഷ്കുമാർ റെഡ്ഡി രണ്ടു വിക്കറ്റ് വീഴ്ത്തി. ഒരു വിക്കറ്റ് രവീന്ദ്ര ജഡേജയ്ക്കു ലഭിച്ചു. രാവിലെ ടോസ് ലഭിച്ച ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന- ടി20 ശൈലിയിലുള്ള ആക്രമണമാണു പതിവെങ്കിലും ജസ്പ്രീത് ബുംറയും ആകാശ് ദീപും മുഹമ്മദ് സിറാജുമുൾപ്പെട്ട പേസ് നിരയ്ക്കു മുന്നിൽ കരുതലോടെയായിരുന്നു ഇംഗ്ലണ്ടിന്‍റെ തുടക്കം.

ഓപ്പണർമാരായ സാക് ക്രോളിയും (43 പന്തിൽ 18), ബെൻ ഡക്കറ്റും (40 പന്തിൽ 23) ഒന്നാം വിക്കറ്റിൽ കടുത്ത പ്രതിരോധത്തിലൂന്നി മുന്നേറുമ്പോഴെത്തിയ നിതീഷ് കുമാർ റെഡ്ഡി ആതിഥേയർക്ക് ആദ്യ പ്രഹരമേൽപ്പിച്ചു. ടീമിന്‍റെ സ്കോർ 43ൽ നിൽക്കെ ഡക്കറ്റിനെയും ഒരു റൺ കൂട്ടിച്ചേർത്തപ്പോൾ ക്രോളിയെയും വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈയിലെത്തിച്ചു റെഡ്ഡി.

പിന്നീട് ഒത്തുചേർന്ന റൂട്ടും പോപ്പും ചായയ്ക്കു പിരിയും വരെ കൂടുതൽ നഷ്ടമുണ്ടാകാതെ കാത്തു. ഇതിനിടെ, ബുംറയുടെ പന്തിൽ വിരലിനു പരുക്കേറ്റ ഋഷഭ് പന്ത് പവലിയനിലേക്കു മടങ്ങിയത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. ചായയ്ക്കു തൊട്ടുപിന്നാലെ പോപ്പിനെ ജഡേജ, പന്തിനു പകരം വിക്കറ്റ് കാക്കാനെത്തിയ ധ്രുവ് ജുറേലിന്‍റെ കൈകളിലെത്തിച്ചു.

കഴിഞ്ഞ ടെസ്റ്റിൽ കളിച്ച പ്രസിദ്ധ് കൃഷ്ണയ്ക്കു പകരം ഇന്ത്യൻ ടീമിലേക്കു ബുംറ തിരിച്ചെത്തിയപ്പോൾ ഇംഗ്ലണ്ട് ഇലവനില്‍ ജോഷ് ടോങ്ങിനു പകരം പേസർ ജോഫ്ര ആർച്ചറെ ഉൾപ്പെടുത്തി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ ഓരോ മത്സരം വീതം ജയിച്ച് ഇരു ടീമുകളും ഒപ്പത്തിനൊപ്പമാണ്.

ഇലക്ട്രിക് വാഹനങ്ങൾക്ക് 'ബാറ്ററി പാസ്പോർട്ട്' വരുന്നു

യൂറോപ്പിൽ അത്യുഷ്ണം; മരിച്ചത് 2300 പേർ!

മനുഷ്യ- വന്യജീവി സംഘര്‍ഷം: നിയമത്തിന്‍റെ കരട് തയാറാകുന്നു

പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

കാട്ടുപന്നികളെ കൊല്ലാൻ കർശന നിര്‍ദേശം