ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ പരിശീലനത്തിനിടെ.

 
Sports

ഒന്നാം ടി20: ഭുവനേശ്വർ ടീമിൽ

ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുത്തു

Sports Desk

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ ടി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ഫീൽഡിങ് തെരഞ്ഞെടുത്തു. വെസ്റ്റിൻഡീസിനെതിരേ കളിച്ച ടീമിന്‍റെ ഘടനയിൽ കാര്യമായ മാറ്റമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. നമൻ ധീർ ടീമിൽ സ്ഥാനം നിലനിർത്തിയപ്പോൾ പേസ് ബൗളിങ് ഓൾറൗണ്ടറായി നിതീഷ് കുമാർ റെഡ്ഡിയെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

സഞ്ജു സാംസണും അഭിഷേക് ശർമയും ഓപ്പണർമാരാകുന്ന ടീമിൽ വൈഭവ് സൂര്യവംശിക്കും ശിവം ദുബെയ്ക്കും ഇടമില്ല. അക്ഷർ പട്ടേലാണ് സ്പിൻ ബൗളിങ് ഓൾറൗണ്ടർ. ദീർഘമായ ഇടവേളയ്ക്കു ശേഷം ടീമിൽ തിരിച്ചെത്തിയ സ്വിങ് ബൗളർ ഭുവനേശ്വർ കുമാറിനൊപ്പം അർഷ്‌ദീപ് സിങ്ങും യുവ ഫാസ്റ്റ് ബൗളർ മായങ്ക് യാദവും കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പേസ് നിര.

പരുക്കേറ്റ രചിൻ രവീന്ദ്രയ്ക്കു പകരം ബെവൻ ജേക്കബ്സ് ന്യൂസിലൻഡ് ടീമിൽ ഇടം പിടിച്ചു. ക്യാപ്റ്റൻ മിച്ച് സാന്‍റ്നറെ കൂടാതെ സ്പിൻ ബൗളിങ് ഓൾറൗണ്ടർമാരായ ഗ്ലെൻ ഫിലിസ്പും മൈക്കൽ ബ്രേസ്‌വെല്ലും ടീമിലുണ്ട്. നേഥൻ സ്മിത്ത്, മാറ്റ് ഹെൻറി, ആഡം മിൽനി, ലോക്കി ഫെർഗൂസൻ എന്നിവരാണ് പേസ് ബൗളർമാർ.