ഇന്ത‍്യ- ന‍്യൂസിലൻഡ് മൂന്നാം ഏകദിന മത്സരം ഉപേക്ഷിച്ചു

 
Sports

ഇന്ത‍്യ- ന‍്യൂസിലൻഡ് മൂന്നാം ഏകദിന മത്സരം ഉപേക്ഷിച്ചു

ഇതോടെ ആദ‍്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത‍്യ 5 ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിൽ മുന്നിലായി

Aswin AM

ഹാമിൽട്ടൺ: ഇന്ത‍്യയും ന‍്യൂസിലൻഡും തമ്മിലുള്ള മൂന്നാം ഏകദിന മത്സരം മഴ മൂലം ഉപേക്ഷിച്ചു. ഇതോടെ ആദ‍്യ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത‍്യ 5 ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിൽ മുന്നിലായി.

ഇതോടെ സ്വന്തം നാട്ടിൽ തുടർച്ചയായി 11 ഏകദിന പരമ്പരകൾ വിജയിച്ചെന്ന കിവീസിന്‍റെ റെക്കോഡ് തകർന്നു. ശേഷിക്കുന്ന 2 മത്സരങ്ങളിൽ വിജയിച്ചാലും പരമ്പര സമനിലയാക്കാനെ ന‍്യൂസിലൻഡിന് സാധിക്കുകയുള്ളൂ. കഴിഞ്ഞ ദിവസം മുതൽ ഹാമിൽടണിൽ മഴയുണ്ടായിരുന്നു.

മഴ തുടർന്നെങ്കിലും മത്സരം 40 ഓവറുകളായി വെട്ടിക്കുറച്ചിരുന്നു. ടോസ് നേടിയ ഇന്ത‍്യ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ വീണ്ടും മഴ ശക്തിയായി പെയ്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്.

ഈ പരമ്പരയിൽ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ അവസാന ഏകദിന മത്സരമായിരുന്നു മഴയെടുത്തത്. ശേഷിക്കുന്ന രണ്ട് ഏകദിന മത്സരങ്ങളും താരം കളിക്കില്ല. നവംബർ 19ന് ആരംഭിക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്ക് തയാറെടുക്കുന്നതിന്‍റെ ഭാഗമായാണ് ഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്നും വിട്ടുനിൽക്കുന്നത്.