അനുഷ്ക ശർമ

 
Sports

ദക്ഷിണാഫ്രിക്കൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ വനിതാ ടീമായി; അനുഷ്ക ശർമ അടക്കമുള്ളവർ ഇടം നേടി

ഏപ്രിൽ 17 മുതൽ 27 വരെയാണ് പരമ്പര

Aswin AM

ന‍്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത‍്യൻ വനിതാ ടീമിനെ പ്രഖ‍്യാപിച്ചു. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമിൽ യുവ ഓൾറൗണ്ടർ അനുഷ്ക ശർമ അടക്കമുള്ളവർ‌ ഇടം പിടിച്ചിട്ടുണ്ട്. ഏപ്രിൽ 17 മുതൽ 27 വരെയാണ് പരമ്പര. ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ ഉൾപ്പടെയുള്ളവരെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇത്തവണത്തെ വനിതാ പ്രമീയർ ലീഗിൽ തിളക്കമാർന്ന പ്രകടനം പുറത്തെടുത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ 22 കാരിയായ അനുഷ്കയ്ക്ക് സമാന ഫോം നീല കുപ്പായത്തിലും പുറത്തെടുക്കാൻ‌ സാധിക്കുമെന്നാണ് പ്രതീക്ഷ.

യുവ താരങ്ങളും പരിചയസമ്പത്തുള്ള താരങ്ങൾക്കും പരിഗണന നൽകികൊണ്ടുള്ള ബൗളിങ് നിരയാണ് ഇന്ത‍്യക്കുള്ളത്. രേണുക ഠാക്കൂർ, അരുന്ധതി റെഡ്ഡി എന്നിവർ അതിന് ഉദാഹരണമാണ്. ദക്ഷിണാഫ്രിക്കയിലെ ദർബനിലും ജൊഹന്നാസ്ബർഗിലും ബെനോനിയിലുമാണ് മത്സരങ്ങൾ‌ നടക്കുക.

ഇന്ത‍്യൻ ടീം: ഹർമൻപ്രീത് കൗർ (ക‍്യാപ്റ്റൻ), സ്മൃതി മന്ഥന, ഷഫാലി വർമ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, റിച്ച ഘോഷ്, അരുന്ധതി റെഡ്ഡി, രേണുക ഠാക്കൂർ, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീൽ, കാഷ്വി ഗൗതം, ഭർഥി ഫുൽമലി, ഉമ ചേത്രി, അനുഷ്ക ശർമ

നേതാക്കളോട് നേരിട്ട് അഭിപ്രായം തേടാൻ രാഹുൽ; സോണിയ തീരുമാനിക്കട്ടെയെന്ന് ഖാർഗെ, പുറത്തിറങ്ങാനാവുന്നില്ലെന്ന് പ്രവർത്തകർ!

മൂവരെയും വെട്ടാൻ നാലാമതൊരാൾ?

അദ്ഭുത വിജയം; ഡൽഹി ജീവൻ നിലനിർത്തി

പിണറായി പ്രതിപക്ഷ നേതാവായേക്കില്ല; വാടകവീട്ടിലേക്കു മാറി

അണ്ണാ ഡിഎംകെ പിളർപ്പിലേക്ക്