ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ 
Sports

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ മെഡൽ വേട്ട തുടരുന്നു; സ്വർണത്തിലേക്ക് അമ്പെയ്ത് വനിതാ ടീം

ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങുന്ന സംഘമാണ് അമ്പെയ്ത്തിൽ തിളങ്ങിയത്.

നീതു ചന്ദ്രൻ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ സ്വർണക്കൊയ്ത്ത് തുടരുന്നു. വനിതാ ടീം അമ്പെയ്ത്ത് മത്സരത്തിൽ സ്വർണം കൊയ്തതോടെ ഇന്ത്യയുടെ സ്വർണ മെഡലുകളുടെ എണ്ണം 19 ആയി. അമ്പെയ്ത്തിൽ ഇതു രണ്ടാമത്തെ സ്വർണമാണ് ഇന്ത്യ സ്വന്തമാക്കുന്നത്.ജ്യോതി സുരേഖ, അദിതി ഗോപിചന്ദ് സ്വാമി, പർണീത് കൗർ എന്നിവർ അടങ്ങുന്ന സംഘമാണ് അമ്പെയ്ത്തിൽ തിളങ്ങിയത്.

കടുത്ത മത്സരത്തിൽ 230-229 സ്കോറിലാണ് ചൈനീസ് തായ്പെയ് ടീമിനെ ഇന്ത്യ പരാജയപ്പെടുത്തിയത്. സൗത്ത് കൊറിയയ്ക്കാണ് വെങ്കലം. 31 വെള്ളിയും 32 വെങ്കലവും അടക്കം 82 മെഡലുകളാണ് ഇതു വരെ ഇന്ത്യ കൈക്കലാക്കിയിരിക്കുന്നത്. 100 മെഡലുകളാണ് ഇത്തവണ ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇതോടെ അമ്പെയ്ത്തിൽ മാത്രം അഞ്ചു മെഡലുകൾ സ്വന്തമാക്കുമെന്ന് ഉറപ്പായികഴിഞ്ഞു. രണ്ടു മെഡലുകൾ ഉറപ്പാക്കിക്കൊണ്ട് ഇന്ത്യയുടെ അഭിഷേക് വർമയും ഓജസും വ്യക്തിഗത മത്സരത്തിന്‍റെ ഫൈനലിൽ പ്രവേശിച്ചിട്ടുണ്ട്. വനിതകളുടെ വ്യക്തിഗത മത്സരത്തിന്‍റെ ഫൈനലിൽ പ്രവേശിച്ചതോടെ ജ്യോതി സുരേഖയും ഒരു മെഡൽ ഉറപ്പാക്കിയിട്ടുണ്ട്.

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ