4x400 മീറ്റർ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ സംഘം. 
Sports

4X400 മീറ്റർ റിലേ ടീമിനു സ്വർണം; സംഘത്തിൽ 3 മലയാളികൾ

വനിതാ വിഭാഗത്തിൽ വെള്ളി

MV Desk

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിൽ പുരുഷൻമാരുടെ 4X400 മീറ്റർ റിലേയിൽ ഇന്ത്യൻ സംഘം സ്വർണമണിഞ്ഞു. അമോജ് ജേക്കബ്, മുഹമ്മദ് അനസ് യഹിയ, രാജേഷ് രമേശ്, മുഹമ്മദ് അജ്മൽ എന്നിവരാണ് ഇന്ത്യക്കായി ട്രാക്കിലിറങ്ങിയത്. ഇതിൽ രാജേഷ് രമേശ് ഒഴികെ മൂന്നു പേരും മലയാളികളാണ്.

ഇതേയിനത്തിന്‍റെ വനിതാ വിഭാഗത്തിൽ ഇന്ത്യ വെള്ളിയും നേടി. ഐശ്വര്യ മിശ്ര, ശുഭ വെങ്കടേശ്വരൻ, പ്രാചി, വിദ്യ രാംരാജ് എന്നിവരാണ് ഇന്ത്യക്കു വേണ്ടി മത്സരിച്ചത്.

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

നേപ്പാളിലെ പ്രളയം; 105 ഇന്ത്യക്കാർ ഉൾപ്പെടെ 400 പേരെ കാണാതായി, രക്ഷാപ്രവർത്തനം ഊർജിതം

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

മോഷണത്തിനിടെ സ്വന്തം മൊബൈൽ ഫോൺ മറന്നു വച്ചത് നിർണായക തെളിവായി; പ്രതിക്ക് തടവും പിഴയും വിധിച്ച് കോടതി

ഒക്റ്റോബർ 25 മുതൽ കോഴിക്കോട് – ബെംഗളൂരു പുതിയ വിമാന സർവീസുമായി ആകാശ എയർ