ജസ്പാൽ റാണ

 
Sports

ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ അന്തരിച്ചു

ഇന്ത്യൻ ഷൂട്ടിങ്ങിനുള്ള സംഭാവനകൾക്ക് 1994 ൽ അർജുന അവാർഡും 1997 ൽ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു

Sports Desk

ന്യൂഡൽഹി: ഇന്ത്യൻ ഷൂട്ടിങ് ഇതിഹാസം ജസ്പാൽ റാണ (49) അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ജസ്പാൽ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മ്യൂണിക്കിൽ വെച്ച് നടന്ന ഐഎസ്എസ്എഫ് ലോകകപ്പിനിടെ നെഞ്ചുവേദനയുണ്ടായിരുന്നു. പിന്നാലെ ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

ഉത്തരാഖണ്ഡ് സ്വദേശിയാണ് ജസ്പാൽ റാണ. ഷൂട്ടിങ്ങിൽ ഇന്ത്യയുടെ ഇതിഹാസതാരമായിരുന്നു ജസ്പാൽ. മനു ഭാക്കറിന്‍റെ പരിശീലകൻ കൂടിയായിരുന്നു ഇദ്ദേഹം. ഏഷ്യൻ ഗെയിംസ്, കോമൺ‌വെൽത്ത് ഗെയിംസ് എന്നിവയുൾപ്പെടെ അന്താരാഷ്ട്ര മത്സരങ്ങളിൽ റാണ നിരവധി മെഡലുകൾ നേടി. ഇന്ത്യൻ ഷൂട്ടിങ്ങിനുള്ള സംഭാവനകൾക്ക് 1994 ൽ അർജുന അവാർഡും 1997 ൽ പത്മശ്രീയും അദ്ദേഹത്തിന് ലഭിച്ചു.