.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ചണ്ഡിഗഡ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് ജയം. പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് കീഴടക്കിയത്. കളിയുടെ 51-ാം മിനിറ്റില്‍ സൂപ്പര്‍ താരം ഡിമിത്രിയോസ് ഡയമന്റക്കോസ് പെനാല്‍റ്റിയിലൂടെയാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നേടിയത്. ബ്ലാസ്റ്റഴ്സിന്റെ ലെഫ്റ്റ് വിങ്ങർ മുഹമ്മദ് അയ്മറെ പഞ്ചാബ് പ്രതിരോധതാരം ബോക്സിൽ വീഴ്ത്തിയിനു ലഭിച്ച പെനാൽറ്റി ഡയമന്റക്കോസ് അനായാസം വലയിലാക്കി.
വിജയത്തോടെ കേരള ബ്ലാസ്റ്റഴ്സ് 10 കളികളില്‍നിന്ന് 20 പോയിന്റുമായി പട്ടികയില്‍ രണ്ടാമതെത്തി. എട്ടു കളികളില്‍നിന്ന് 20 പോയിന്റുള്ള ഗോവയാണ് മുന്നില്‍. കളിയുടെ ഇരു പാതിയിലും വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും കേരളത്തിന് കൂടുതല്‍ ഗോള്‍ നേടാനായില്ല. സൂപ്പര്‍ താരം അഡ്രിയന്‍ ലൂണയില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്.
പരുക്കേറ്റ് ബ്ലാസ്റ്റേേഴ്സ് സൂപ്പര്‍ താരത്തിന് ഇനിയുള്ള മത്സരങ്ങള്‍ നഷ്ടപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ കേരളത്തിന് അത് വലിയ തിരിച്ചടിയാകും. സസ്പെന്‍ഷനെ തുടര്‍ന്ന് പരിശീലകന് വുകമാനോവിച്ചും ഡഗ് ഔട്ടിലെത്തിയിരുന്നില്ല.