ഇംഗ്ലണ്ട് ക്യാപ്റ്റൻ ഹാരി കെയ്ൻ

 
Sports

ടീമിൽ ഭിന്നിപ്പുണ്ടാക്കാൻ എളുപ്പം; എന്നാൽ കരുതുന്നതുപോലെയല്ല കാര്യങ്ങളെന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ

കളിക്കാർക്കിടയിൽ മാത്രമല്ല കോച്ചും കോച്ചിങ് സ്റ്റാഫുമെല്ലാം ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെയ്ൻ പറഞ്ഞു

MV Desk

അറ്റ്ലാന്‍റ: ഇംഗ്ലണ്ട് ടീമിൽ ഭിന്നിപ്പുണ്ടെന്ന വാർത്തകൾ തള്ളി ക്യാപ്റ്റൻ ഹാരി കെയ്ൻ. നോർവേയുമായുള്ള മത്സര‌ശേഷം കോച്ച് തോമസ് ടുഷേലും സൂപ്പർ താരം ജൂഡ് ബെല്ലിങ്ങാമും വാക്കുതർക്കത്തിൽ ഏർപ്പെട്ട പശ്ചാത്തലത്തിലാണ് കെയ്നിന്‍റെ പ്രതികരണം.

അതുപോലൊരു മത്സരം (നോർവേയ്ക്കെതിരായ ക്വാർട്ടർ) കളിച്ച് ഫൈനൽ വിസിൽ വന്നതിനു പിന്നാലെ കോച്ച് അത്തരം ഒരു ചോദ്യംചോദിച്ചാൽ കളിക്കാർക്ക് അതു മനസിലായെന്നുവരില്ല. ജൂഡ് (ബെല്ലിങ്ങാം) പിന്നെ എന്താണ് ചോദിക്കേണ്ടത്- കെയ്ൻ പറഞ്ഞു.

കടുത്ത മത്സരമാണ് നമ്മൾ കളിച്ചത്. ടീമിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമം എളുപ്പമാണ്. എന്നാൽ നിങ്ങൾ കരുതുന്നതുപോലെയല്ല കാര്യങ്ങൾ. ഒത്തൊരുമയുള്ളതുകൊണ്ടാണ് ഇംഗ്ലണ്ട് ഇവിടെവരെ എത്തിയത്. കളിക്കാർക്കിടയിൽ മാത്രമല്ല കോച്ചും കോച്ചിങ് സ്റ്റാഫുമെല്ലാം ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നതെന്നും കെയ്ൻ പറഞ്ഞു.

ക്വാർട്ടറിൽ നോർവേയെ തോൽപ്പിച്ചതിനു പിന്നാലെ കോച്ച് ടുഷേൽ ഇംഗ്ലണ്ടിന്‍റെ പ്രകടനത്തെ വിമർശിച്ചിരുന്നു. ഇംഗ്ലണ്ട് മികച്ച പ്രകടനമല്ല നടത്തിയതെന്നും നിരവധി പിഴവുകൾ വരുത്തിയെന്നുമായിരുന്നു ടുഷേലിന്‍റെ വിമർശനം. എന്നാൽ മയാമിലെ കടുത്ത ചൂടിൽ ഏർലിങ് ഹാലൻഡിനെപ്പോലുള്ള താരങ്ങളുള്ള നോർവേയോട് കളിക്കുന്നതിന്‍റെ പ്രയാസം ടുഷേലിന് അറിയില്ലെന്ന് ബെല്ലിങ്ങാം തിരിച്ചടിച്ചതാണ് ചൂടൻ ചർച്ചകൾക്ക് വഴിവച്ചത്.

മാവേലി, മലബാര്‍, ചെന്നൈ- മംഗളൂരു ട്രെയ്നുകളിൽ കൂടുതൽ സ്ലീപ്പർ കോച്ചുകൾ; എത്രയെന്ന് അറിയാം

കശ്മീരിൽ സിഐഎസ്എഫ് ജവാന്‍റെ വെടിവയ്പ്; സഹപ്രവർത്തകരായ നാല് പേർ കൊല്ലപ്പെട്ടു

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കോഡർ ഹൗസിൽ തീപിടിത്തം

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; കോൺഗ്രസ് സ്ഥാനാർഥി മിലൻ പ്രധാന് ജാമ്യം

കേരള ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുത്ത് അൽ ഫുർസാൻ