ജേസൺ റോയ്

 
Sports

വെടിക്കെട്ട് ബാറ്റിങ്ങുമായി ഇനി യൂറോപ്പിൽ; ഗ്ലാസ്ഗോ കോസ്മിക്കിനായി ജേസൺ റോയ് കളിക്കും

ഗ്ലാസ്ഗോ കോസ്മിക് എന്ന ടീമിൽ താരത്തെ ഉൾപ്പെടുത്തിയതായി ഫ്രാഞ്ചൈസി ചൊവ്വാഴ്ച സ്ഥിരീകരിച്ചു

Aswin AM

ആംസ്റ്റർഡാം: ഏകദിന, ടി20 ഫോർമാറ്റിൽ മികച്ച ഓപ്പണിങ് ബാറ്ററായിരുന്ന മുൻ ഇംഗ്ലണ്ട് താരം ജേസൺ റോയ് പ്രഥമ യൂറോപ‍്യൻ ടി20 പ്രീമിയർ ലീഗിൽ കളിക്കും. ഗ്ലാസ്ഗോ കോസ്മിക് എന്ന ടീമിൽ താരത്തെ ഉൾപ്പെടുത്തിയതായി ഫ്രാഞ്ചൈസി ചൊവ്വാഴ്ച സ്ഥിരീകരിച്ചു.

36കാരനായ താരം 2023 മുതൽ ഇംഗ്ലണ്ടിനു വേണ്ടി കളിച്ചിട്ടില്ല. എന്നാൽ ഫസ്റ്റ് ക്ലാസ്, പ്രൊഫഷണൽ ടി20 ലീഗുകളിൽ താരം സജീവമായിരുന്നു. ടോപ് ഓർഡറിൽ ആക്രമണോത്സുക ബാറ്റിങ്ങിന് പേരുകേട്ട ജേസൺ യൂറോപ‍്യൻ ലീഗിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരത്തിന് ടി20യിൽ 137 സ്ട്രൈക്ക് റേറ്റുണ്ട്. ടീമിൽ കളിക്കാൻ തയാറാണോയെന്ന് ക‍്യാപ്റ്റൻ വിളിച്ച് ചോദിച്ചപ്പോൾ താൻ വളരെയധികം ആവേശത്തിലായിരുന്നുവെന്നും ഗ്ലാസ്ഗോ കോസ്മിക് എന്ന ടീമിൽ കളിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ജേസൺ പറഞ്ഞു.

ഓഗസ്റ്റ് 26ന് ആരംഭിക്കുന്ന ടൂർണമെന്‍റിൽ അയർലൻഡ്, നെഥർലൻഡ്, സ്കോട്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുമായി ആറ് ഫ്രാഞ്ചൈസികളാണുള്ളത്. നേരത്തെ ടൂർണമെന്‍റിലെ മറ്റൊരു ടീമായ ആംസ്റ്റർഡാം ഫ്ലെയിംസ് എന്ന ടീമിൽ മുൻ‌ ഇന്ത‍്യൻ ക‍്യാപ്റ്റൻ അജിങ്ക‍്യ രഹാനെ കളിക്കുമെന്ന് വ‍്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ജേസൺ റോയ് ടൂർണമെന്‍റിന്‍റെ ഭാഗമാകുന്നതെന്ന വിവരം സ്ഥിരീകരിച്ചിരിക്കുന്നത്

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം