ജസ്പ്രീത് ബുംറ

 
Sports

ബുംറയെ എല്ലാ മത്സരങ്ങളിലും കളിപ്പിക്കും; ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ലക്ഷ‍്യമിട്ട് ബിസിസിഐ

ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനൽ പ്രതീക്ഷ നിലനിർത്തുകയാണ് ഇന്ത‍്യൻ ടീമിന്‍റെ ലക്ഷ‍്യം

Aswin AM

ന‍്യൂഡൽഹി: സ്റ്റാർ പേസർ ജസ്പ്രീത് ബുംറയെ വരാനിരിക്കുന്ന എല്ലാ ടെസ്റ്റ് മത്സരങ്ങളിലും കളിപ്പിക്കാനൊരുങ്ങി ബിസിസിഐ. ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് ഫൈനലാണ് ഇന്ത‍്യൻ ടീം ലക്ഷ‍്യമിടുന്നത്. അതിനായി വരുന്ന 9 ടെസ്റ്റ് മത്സരങ്ങളിലും ബുംറയെ കളിപ്പിക്കാനാണ് ബിസിസിഐയുടെ നീക്കം. അതേസമയം, ഏകദിനങ്ങളിലും ടി20യിലും ബുംറയ്ക്ക് വിശ്രമം അനുവദിച്ചേക്കും.

ഐപിഎൽ പൂർത്തിയായ ശേഷം ജൂൺ 6ന് അഫ്ഗാനിസ്ഥാനെതിരേ ഏക ടെസ്റ്റ് മത്സരമുണ്ടെങ്കിലും പ്രധാന താരങ്ങൾ ആരും കളിക്കാൻ സാധ‍്യതയില്ല. ഈ മത്സരം ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതിനാൽ താരങ്ങൾക്ക് വിശ്രമം നൽകിയേക്കും.

ശ്രീലങ്കയും ന‍്യൂസിലൻഡിനുമെതിരേ ഇന്ത‍്യ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കും. ഇതിനു ശേഷം ഓസ്ട്രേലിയക്കെതിരേ 5 ടെസ്റ്റ് മത്സരങ്ങൾ അടങ്ങിയ പരമ്പരയുമാണ് ഇന്ത‍്യയ്ക്കുള്ളത്.

വനിതാ ഏഷ്യ കപ്പ് നേടിയ ഇന്ത്യക്ക് ട്രോഫി ഇല്ല! പാക് മന്ത്രിയുടെ സാന്നിധ്യത്തിൽ നാടകീയ രംഗങ്ങൾ

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ