ജെമീമ റോഡ്രിഗസ്, ഫാത്തിമ സന

 
Sports

പാക് താരത്തെ ആലിംഗനം ചെയ്ത് ജെമീമ റോഡ്രിഗസ്, ചർച്ചയായി വിഡിയോ

ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ലീഗ് മത്സരത്തിനു ശേഷമായിരുന്നു അപൂർവകാഴ്ച

Manju Soman

പാകിസ്ഥാൻ ക്രിക്കറ്റ് താരത്തെ ആലിംഗനെ ചെയ്ത് ഇന്ത്യൻ ക്രിക്കറ്റ് താരം ജെമീമ റോഡ്രിഗസ്. ഇംഗ്ലണ്ടിൽ നടക്കുന്ന ദി ഹണ്ട്രഡ് ലീഗ് മത്സരത്തിനു ശേഷമായിരുന്നു അപൂർവകാഴ്ച. ഇന്ത്യ പാക് താരങ്ങൾ പരസ്പരം കൈകൊടുത്ത് ആലിംഗനം ചെയ്യുകയായിരുന്നു. ഇതിന്‍റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

സതേൺ ബ്രേവും ബെർമിങ്ഹാം ഫീനിക്സും തമ്മിലുള്ള മത്സരശേഷമായിരുന്നു സംഭവം. പാക് ഓൾറൗണ്ടർ ഫാത്തിമ സനയോട് ജമീമ സംസാരിക്കുകയും പരസ്പരം കൈകൊടുത്ത് ആലിംഗനം ചെയ്യുകയുമായിരുന്നു. 2025ലെ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഇന്ത്യൻ കായിക താരങ്ങൾ പാക് താരങ്ങൾക്ക് കൈകൊടുക്കാറില്ല. മറ്റ് കായികമത്സരങ്ങളിൽ ഈ നിലപാടിന് അയവു വന്നെങ്കിലും ക്രിക്കറ്റിൽ മാറ്റമില്ലാതെ തുടരുകയാണ്.

ടോസ് സമയത്ത് പോലും ഇരു ടീമുകളുടേയും ക്യാപ്റ്റന്മാർ കൈകൊടുക്കാറില്ല. ഇന്ത്യയുടെ നോ ഹാൻഡ്ഷേക്ക് നിലപാടിനെതിരേ പാകിസ്ഥാൻ പലതവണ രംഗത്തുവന്നിരുന്നു. ഇതിനിടെയാണ് ജെമീമ റോഡ്രിഗസ് പാക് താരത്തെ കെട്ടിപ്പിടിച്ചത്. ജമീമയെ വിമർശിച്ചും പിന്തുണച്ചും നിരവധി പേരാണ് രംഗത്തെത്തുന്നത്.

ചോദ്യപേപ്പർ ചോർച്ച തടയൽ നിയമഭേദഗതിക്ക് രാഷ്ട്രപതിയുടെ അംഗീകാരം

തിരുവനന്തപുരത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞു; നാല് മത്സ്യത്തൊഴിലാളികളെ കാണാതായി

ഇന്‍റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ച് സൈന്യം; 75000 രൂപ വരെ സ്റ്റൈപൻഡ്

അഭിജീത് ദിപ്കെയ്ക്ക് ശാരീരികാസ്വാസ്ഥ്യം

സംസ്ഥാനത്ത് കനത്ത മഴ; പുഴകളിൽ ജലനിരപ്പ് ഉയർന്നു, നിരവധി നദികളിൽ ഓറഞ്ച്-യെല്ലോ അലർട്ട്