ഐപിഎൽ ലേലത്തിന്‍റെ വേദിയിൽ ചാരു ശർമ.

 
Sports

കെസിഎൽ താരലേലം ശനിയാഴ്ച: നടത്തിപ്പിന് ചാരു ശർമ

കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസൺ താരലേലത്തിൽ 156 കളിക്കാർക്ക് ചാരു ശർമയുടെ നേതൃത്വത്തിൽ ജിയോ ഹോട്ട്സ്റ്റാറിലൂടെ തത്സമയ സംപ്രേഷണം

Sports Desk

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) മൂന്നാം സീസണിന്‍റെ താരലേലം ഇന്നു ഹോട്ടൽ ലീലാ റാവിസിൽ നടക്കും. രാവിലെ 10ന് ആരംഭിക്കുന്ന ലേല നടപടികൾക്ക് അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലും ലേലം നിയന്ത്രിച്ച് പരിചയസമ്പത്തുള്ള ചാരു ശർമയാണു നേതൃത്വം നൽകുന്നത്. ജിയോ ഹോട്ട്സ്റ്റാറിൽ ലേലം തത്സമയം കാണാം.

ആകെ 156 കളിക്കാരാണ് ലേലത്തിൽ ഇടംപിടിക്കുന്നത്. വിവിധ ഫ്രാഞ്ചൈസികൾ 17 താരങ്ങളെ നിലനിർത്തിയിരുന്നു. ഓരോ ടീമിനും പരമാവധി 50 ലക്ഷം രൂപയാണ് ചെലവാക്കാനാവുക. കുറഞ്ഞത് 16ഉം പരമാവധി 20 താരങ്ങളെയും വരെ ഒരു ടീമിൽ ഉൾപ്പെടുത്താം. കൊച്ചി ബ്ലൂ ടൈഗേഴ്സിന്‍റെ സൂപ്പർ താരം സഞ്ജു സാംസൺ ഇക്കുറി കെസിഎൽ കളിക്കാനുണ്ടാകില്ല.

പരിചയസമ്പത്തും മികവും കണക്കിലെടുത്ത് എ,ബി,സി കാറ്റഗറികളായാണ് താരങ്ങളെ തരംതിരിച്ചിരിക്കുന്നത്. ബിസിസിഐയുടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ഐപിഎൽ മത്സരങ്ങൾ കളിച്ച എ കാറ്റഗറി താരങ്ങൾക്ക് 3 ലക്ഷം രൂപയാണ് അടിസ്ഥാന വില.

അണ്ടർ 19, അണ്ടർ 23 വിഭാഗങ്ങളിൽ തിളങ്ങിയ ബി കാറ്റഗറിക്കാർക്ക് 1.5 ലക്ഷം രൂപയും ജില്ലാ-സോണൽ-കെസിഎ ടൂർണമെന്‍റുകളിൽ മികവ് തെളിയിച്ച സി കാറ്റഗറിക്കാർക്ക് 75,000 രൂപയുമാണ് അടിസ്ഥാന വില. ടൂർണമെന്‍റിന്‍റെ രണ്ടാം സീസൺ സ്റ്റാർ സ്പോർട്സിലൂടെ മാത്രം 4 കോടി പേരാണ് വീക്ഷിച്ചത്. ഒടിടി പ്ലാറ്റ്‌ഫോമായ ഫാൻകോഡിലൂടെ 70 ലക്ഷം പേരും ഏഷ്യാനെറ്റ് പ്ലസിലൂടെ ഒരു കോടി മുപ്പത് ലക്ഷം പേരും മത്സരങ്ങൾ കണ്ടിരുന്നു.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ