കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ സ്റ്റേഡിയത്തിൽ.

 

https://www.facebook.com/keralablasters

Sports

കേരള ബ്ലാസ്റ്റേഴ്സിനെ കൈവിടാതെ മഞ്ഞപ്പട; ബഹിഷ്കരണം പിൻവലിച്ചു

ക്ലബ്ബിലുണ്ടായ നിർണായക മാനെജ്‌മെന്‍റ് മാറ്റങ്ങളെയും പുതിയ തുടക്കത്തെയും ആരാധകർ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

Kochi Bureau

കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഉടമസ്ഥാവകാശം മാറിയതിന് പിന്നാലെ ക്ലബ്ബിനെതിരായ ബഹിഷ്കരണം പിൻവലിച്ച് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. വരാനിരിക്കുന്ന ഐഎസ്എൽ സീസണിൽ ടീമിന് പിന്തുണയുമായി സ്റ്റേഡിയങ്ങളിലേക്ക് മടങ്ങിയെത്തുമെന്ന് മഞ്ഞപ്പട സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ക്ലബ്ബിലുണ്ടായ നിർണായക മാനെജ്‌മെന്‍റ് മാറ്റങ്ങളെയും പുതിയ തുടക്കത്തെയും ആരാധകർ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

സ്പോർട്ടിങ് ഡയറ‌ക്റ്ററെ മാറ്റിയ പുതിയ മാനെജ്‌മെന്‍റിന്‍റെ തീരുമാനത്തെ മഞ്ഞപ്പട പൂർണമായും സ്വാഗതം ചെയ്തു. എന്നാൽ, ക്ലബ്ബിന്‍റെ സിഇഒ പദവിയിൽ മാറ്റമില്ലാതെ തുടരുന്നതിൽ പരസ്യമായി നീരസം പ്രകടിപ്പിച്ചിട്ടുമുണ്ട്.

യുഎഇ ആസ്ഥാനമായുള്ള അൽ ഫുർസാൻ ഗ്രൂപ്പ് ബ്ലാസ്റ്റേഴ്സിന്‍റെ മുഴുവൻ ഓഹരികളും സ്വന്തമാക്കുകയും ആരാധകരുമായുള്ള തർക്കങ്ങൾ പരിഹരിക്കുമെന്ന് ഉറപ്പുനൽകുകയും ചെയ്തതിനു തൊട്ടുപിന്നാലെയാണ് മഞ്ഞപ്പട ബഹിഷ്കരണം പിൻവലിച്ചത്. ഇതോടെ, പുതിയ സീസണിൽ കൊച്ചി കലൂർ സ്റ്റേഡിയത്തിലെ ഗാലറികൾ വീണ്ടും മഞ്ഞക്കടലായി മാറുമെന്നുറപ്പായി.