ടീംകേരളം

 
Sports

പഞ്ചാബിനെ തകർത്തു; സന്തോഷ് ട്രോഫിയിൽ കേരളം ഫൈനലിൽ

എതിരില്ലാതെ നാലു ഗോളുകൾക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്

Aswin AM

ഗോഹട്ടി: പഞ്ചാബിനെതിരായ സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് അനായാസ ജയം. എതിരില്ലാതെ നാലു ഗോളുകൾക്ക് പഞ്ചാബിനെ പരാജയപ്പെടുത്തിയാണ് കേരളം ഫൈനൽ ടിക്കറ്റ് ഉറപ്പാക്കിയത്. മുഹമ്മദ് റിയാസ് രണ്ടും അജ്സൽ‌, വിഘ്‌നേഷ് എന്നിവർ ഓരോ ഗോളുകൾ വീതം നേടി. ഫൈനൽ പോരിൽ സർ‌വീസസുമായി കേരളം ഏറ്റുമുട്ടും.

മത്സരം ആരംഭിച്ച് ആദ‍്യ 15-ാം മിനിറ്റിൽ തന്നെ ഗോൾ നേടാൻ സാധിച്ചതാണ് കേരളത്തിന് വിജയത്തിലെത്താൻ സഹായിച്ചത്. ആദ‍്യം മുഹമ്മദ് അജ്സലായിരുന്നു ഗോൾവേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നീട് 34ാം മിനിറ്റിൽ മുഹമ്മദ് റിയാസും ഗോൾ നേടിയതോടെ മത്സരം കേരളത്തിന് അനുകൂലമായി.

ആദ‍്യ പകുതി അവസാനിക്കുന്നതിന് മുൻപേ വിഘ്നേഷ് എം മൂന്നാം ഗോൾ നേടിയതോടെ കേരളം ജയം ഉറപ്പിച്ചു. രണ്ടാം പകുതിയിലെ അവസാന മിനിറ്റുകളിൽ മുഹമ്മദ് റിയാസ് വീണ്ടും ഗോൾ നേടിയതോടെ കേരളം സെമി ഫൈനലിൽ അനായാസ ജയം നേടി. ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ കേരളത്തിനെ പരാജയപ്പെടുത്തിയ സർവീസസ് തന്നെയാണ് ഫൈനലിൽ കേരളത്തിന്‍റെ എതിരാളികൾ.

അയോധ്യ രാമക്ഷേത്ര കൊള്ള: മാധ്യമപ്രവർത്തകനെതിരായ എഫ്ഐആർ ചോദ്യം ചെയ്ത ഹർജി സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

ടെറസിൽ അതിക്രമിച്ചു കയറി ലഹരി ഉപയോഗിച്ചു; തടഞ്ഞ മുൻ അധ്യാപകനെയും കുടുംബത്തെയും ക്രൂരമായി കൊന്നു

ചെറിയ വസ്ത്രം ധരിച്ച സ്ത്രീയുടെ വീഡിയോ; രാഷ്ട്രീയ വിവാദത്തിൽ പ്രതികരിച്ച് ടിവികെ മന്ത്രി കീർത്തന

"ഒരു തുള്ളി എണ്ണപോലും പുറത്തേക്ക് പോകില്ല, ഹോർമുസ് കടലിടുക്ക് അടയ്ക്കും", കടുത്ത പ്രഖ്യാപനവുമായി ഇറാൻ

സ്ത്രീകൾക്ക് കൂടുതൽ സൗജന്യ ബസ് യാത്ര, മൂന്ന് സൗജന്യ പാചകവാതക സിലിണ്ടറുകൾ; വൻ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വിജയ്